ഇരുട്ടില്‍ തപ്പി പോലീസ്
കുമളി : റോഡുവക്കില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഹസനമാകുന്നു. കുമളി-കട്ടപ്പന റൂട്ടില്‍ മൂന്നാംമൈലിന് സമീപം 2015 ജനുവരി എട്ടിനാണ് കുരുന്നിനെ കൊന്ന് പ്ലാസ്്റ്റിക് കവറിലാക്കിയ നിലയില്‍ കണ്ടെത്തിയത്. തോട്ടത്തില്‍ ജോലിക്ക് പോകുന്നവരാണ് മഞ്ഞകവറില് തുണിയില്‍പൊതിഞ്ഞ നിലയില്‍ ജഡം ആദ്യം കാണുന്നത്. ഉടന്‍തന്നെ അന്നത്തെ കുമളി എസ്.ഐ നിസാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പെണ്‍കുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിന് രണ്ട് ദിവസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. അവിഹിത ഗര്‍ഭംധരിച്ച എതെങ്കിലും യുവതിയാകാം കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. ഇതിന് ശേഷം കുമളി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. തമിഴ്നാട്ടില്‍ സ്വകാര്യ ക്ലിനിക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കേസ് സംബന്ധിക്കുന്ന ഒരു വിവരങ്ങളും ലഭിച്ചിട്ടില്ല. കൊലപാതകം നടന്ന് ഒന്‍പത് മാസം കഴിഞ്ഞിട്ടും കേസ് ഉന്നത ഏജന്‍സിയെ ഏല്‍പ്പിക്കാനും പോലീസ് തയ്യാറായിട്ടില്ല. തിരക്കുകള്‍ക്കിടയിലാണ് കുമളി സിഐ ഇപ്പോള്‍ ഈ കേസന്വേഷണവുമായി മുന്നോട്ടുപോകുന്നത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് കുമളി പോലീസിലെ ഒരു വിഭാഗം പോലീസുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: