കൊക്കയാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ വടക്കേമലയിലെ മെമ്പറാണ് രേണുക ആര്. അഞ്ച് വര്‍ഷം കൊണ്ട് 33 ലക്ഷം രൂപയുടെ റോഡ് നവീകരണം നടത്തി. തകര്‍ന്നടിഞ്ഞ റോഡുകളിലൂടെ സഞ്ചാരം ദുഷ്ക്കരമായിരുന്നു. ഇതിന് പരിഹാരമായാണ് വടക്കേമല- ഉറുമ്പിക്കര റോഡ് ആറ് ലക്ഷം മുടക്കി നവീകരിച്ചത്. ഉറുമ്പിക്കര- പതിമൂന്നരഭാഗം എസ്.സി കോളനിയുടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനായി ആറരലക്ഷം അനു
വദിച്ചു. സാസ്കാരിക നിലയം നവീകരിക്കുന്നതിനായി ഒരു ലക്ഷം അനുവദിച്ചു. പടുക്കാമല എസ്.സി കോളനിയുടെ നവീകരണത്തിന് നാല് ലക്ഷം അനുവദിക്കാനായി. വടക്കേമല-അങ്കണവാടി സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനായി രണ്ട് ലക്ഷം, ഉറുമ്പിക്കര പതിമൂന്നരഭാഗത്തിന്റെ വികസനത്തിനായി 4 ലക്ഷവും നല്കി. വാര്‍ഡിലെ അര്‍ഹരായ എല്ലാവര്ക്കും ക്ഷേമ പെന്‍ഷനുകളും എത്തിച്ചിട്ടുണ്ട്. വാര്‍ഡില്‍ രണ്ട് എസ്.സി കോളനികളും ഒരു എസ്.റ്റി കോളനിയും ഉണ്ട്. ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നും അനുവദിച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും വാങ്ങി നല്‍കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ഡില്‍ മുന്‍പ് ഏഴ് കുടുംബശ്രീ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നു. പഞ്ചായത്ത് കമ്മറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമായി നടക്കുന്നുണ്ട്. വാര്‍ഡ് സഭകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമായി നടന്നിരുന്നു. പ്രവര്‍ത്തന കാലത്തിനിടെ സ്വന്തമായി വീട്ടില്ലാത്ത 20 പേര്‍ക്ക് വീട് വയ്ക്കുന്നതിന് പണം അനുവദിച്ചു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും വീട് അറ്റകുറ്റപ്പണികള്‍ക്കായി നാല് പേര്‍ക്ക് ഫണ്ട് അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: