തൊടുപുഴ : അമിതവേഗത്തില്‍ ബൈക്കില്‍ ഹെല്‍മറ്റ് പോലും ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം തൊടുപുഴയില്‍ വര്‍ദ്ധിക്കുന്നു. തിരക്കേറിയ രാവിലെയും വൈകുന്നേരവുമാണ് ഇത്തരം യാത്രകള്‍ അധികവും. ഈ സമയങ്ങളില്‍ പോലീസ് പരിശോധന ഉണ്ടാവുകയില്ല എന്നതിനാലാണ് ഇത്തരം നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നത്. തൊടുപുഴയിലെ തിരക്കേറിയ റോഡുകളില്‍ പോലും ഇത്തരം യാത്രകള്‍ പതിവായിട്ടും നടപടികള്‍ എങ്ങും എത്തുന്നില്ല. നഗരം വിട്ട് ഉള്‍ഗ്രാമങ്ങളില്‍ ലൈസന്‍സില്ലാതെ കറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ മറ്റ് യാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ്. ഇത്തരം കാര്യങ്ങളില്‍ പോലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നഗരത്തിലെ നിയമലംഘന നടപടികള്‍ ഒന്നും ആകുന്നില്ല.
ഹെല്‍മറ്റ് ധരിക്കാതെയും അമിത വേഗത്തിലും നഗരത്തിലൂടെ പായുന്നവരുടെ എണ്ണം കര്‍ശന പരിശോധനയിലൂടെ മാത്രമേ നിയന്ത്രിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: