ഇടുക്കി : ജില്ലയിലെ മൂന്ന് എസ്.ഐമാരെ സ്ഥലം മാറ്റി. കമ്പംമെട്ട് എസ്.ഐ അസീസിനെ മുരിക്കാശേരി എസ്.ഐയായി നിയമിച്ചു. കമ്പമെട്ട് എസ്്.ഐയായി വണ്ടന്മേട് എസ്.ഐയായിരുന്ന ഷാജിയെ നിയമിച്ചു. മുരിക്കാശേരി എസ്.ഐ ആയിരുന്ന വര്‍ഗീസാണ് പുതിയ വണ്ടന്മേട് എസ്.ഐ. കമ്പംമെട്ട് എസിക്കെതിരെ ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൂന്ന് എസ്.ഐമാരെയും മാറ്റി നിയമിച്ചത്. നെടുങ്കണ്ടം എസ്.ഐ സ്ഥലം മാറിപ്പോയിരുന്നു. ഇവിടെ ആരെയും നിയമിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: