റോഡുകള്‍ സഞ്ചാര യോഗ്യമാക്കിയതാണ് പ്രധാന നേട്ടമെന്ന് ജി പി രാജന് പറയുന്നു
വണ്ടന്മേട് പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് പ്രതിനിധിയാണ് ജി.പി രാജന്. അഞ്ച് വര്‍ഷത്തിനിടെ ഒന്നരക്കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനായി.തോട്ടം മേഖലയായ ഇവിടെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനാണ് ആദ്യം പരിശ്രമിച്ചത്. റിക്സണ്പടി- വരവ്കാട്, പോസ്റ്റ്് ഓഫീസ്- പുതുവല്‍, വെള്ളിമല- സൂര്യകാന്തി, എന്നീ റോഡുകള്‍ നവീകരിച്ചു. മൂന്ന് റോഡുകള്‍ നന്നാക്കുന്നതിനായി 15 ലക്ഷം രൂപ വിനിയോഗിക്കാനായി. കോളനികളിലേക്കുള്ള നടപ്പുവഴി അപകടകരമായിരുന്നു. വെയര്‍ഹൗസ് കോളനി, മാലി പുല്ലുമേട് കോളനി എന്നിവിടങ്ങളിലേക്ക് നടപ്പാത നിര്‍മ്മിച്ചു. നാനൂറോളം കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി താഴത്ത് വണ്ടന്മേട്,വണ്ടന്മേട് ടൗണ്‍ എന്നിവിടങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ സ്ഥാപിച്ചു. വണ്ടന്മേട് ടൗണില്‍ ടൊയിലറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചു. പഞ്ചായത്ത് ഓഫീസ് നവീകരിച്ചതിന് മുന്‍കയ്യെടുത്തു. ഈ പദ്ധതിയില്‍ 30 ലക്ഷം രൂപ പഞ്ചായത്ത് ഓഫീസിന്റെ തുടര്‍ നവീകരണത്തിനായി വകകൊള്ളിച്ചിട്ടുണ്ട് വാര്‍ഡില്‍ ആയ്യുര്‍വേദ ആശുപത്രി സ്ഥാപിക്കുന്നതിന് കഴിഞ്ഞു. ഇപ്പോള്‍ പഞ്ചായത്തിന്റെ ഒരു മന്ദിരത്തിലാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ആശുപത്രിക്ക് പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കും. പുതിയ അങ്കണവാടി സ്ഥാപിച്ചത് മറ്റൊരു നേട്ടമാണ്. ചെറുതും വലുതുമായ അനേകം ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പിലാക്കാനായി. കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമായി നടപ്പിലാക്കുന്നതിന് കഴിഞ്ഞു. ഇപ്പോള്‍ എട്ട് കുടുംശ്രീ അയല്‍ക്കൂട്ടങ്ങള്‍ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ക്ഷേമ പെന്‍ഷനുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നേടിക്കൊടുക്കുന്നതിന് സാധിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളെയും പങ്കെടുപ്പിക്കുന്നു എന്നതാണ് വിജയമെന്ന് ജി.പി രാജന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: