ദില്ലിയില്‍ നടന്ന സംഘത്തിന്റെ സമന്വയ ബൈഠക്കിനെ കുറിച്ച് പി. നാരായണ്‍ജി എഴുതിയ ‘സംഘപഥത്തിലൂടെ’ (‘ജന്മഭൂമി’, സപ്തംബര്‍ 13, 2015) ഏറെ ഹൃദ്യമായി. എങ്കിലും പ്രസ്തുത ലേഖനത്തില്‍ കയറിക്കൂടിയ ഒരു പിശക് ചൂണ്ടിക്കാണിക്കട്ടെ. മൊറാര്‍ജി സര്‍ക്കാര്‍ സ്ഥാനമേറ്റെടുത്തതോടെ ആകാശവാണിയില്‍ പ്രഭാഷണം നടത്താന്‍ അവസരം കിട്ടിയ ആദ്യ പ്രതിപക്ഷ നേതാവ് സി.എം. സ്റ്റീഫനല്ല. 1977ല്‍ തെരെഞ്ഞെടുക്കപ്പെട്ട ലോകസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായ വൈ.ബി. ചവാനാണ് ആ അവസരം ലഭിച്ചത്.
1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി ഇന്ദിരാഗാന്ധി തന്റെ പാര്‍ട്ടിയായ ‘കോണ്‍ഗ്രസ് (ഇന്ദിര)’ രൂപീകരിച്ചു കുറച്ചു മാസങ്ങള്‍ക്ക് ശേഷമാണ് സ്റ്റീഫന്‍ കോണ്‍ഗ്രസ് വിട്ട് ഇന്ദിര കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതോടെ പ്രതിപക്ഷ നേതാവുമായി. പാര്‍ട്ടി വിട്ടതിന് പിന്നില്‍ അങ്ങനെ ഒരു ഡീല്‍ (കരുണാകാരന്റെ കാര്‍മ്മികത്വത്തില്‍) ഉണ്ടായിരുന്നു എന്ന് ആ കാലത്തെ മാധ്യമങ്ങള്‍ പറഞ്ഞിരുന്നു
ടി. സതീശന്, കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: