തലശ്ശേരി: ഉത്തരകേരളത്തിലെ സംസ്കൃത പണ്ഡിതനും കവിയും സാഹിത്യ നിരൂപകനുമായിരുന്ന എരഞ്ഞോളിയിലെ കോയിത്തട്ടയുടെ ജന്മശതാബ്ദി ആഘോഷിക്കുവാന്‍ തീരുമാനിച്ചതായി മാഹി വാസ്തു ശാസ്ത്ര പരിഷത്ത് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആഘോഷത്തിന്റെ ഉദ്ഘാടനം 20ന് വൈകുന്നേരം 3 മണിക്ക് തലശ്ശേരി ബിഇഎംപി ഹൈസ്കൂളില്‍ ആചാര്യ എം.ആര്.രാജേഷ് നിര്‍വ്വഹിക്കും. കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. ഡോ.മഹേഷ് മംഗലാട്ട്, ടി.വി.വസുമിത്രന്‍, ബിഇഎംപി സ്കൂള്‍ ഹെഡ്മാസ്റ്റര് നേപ്പിയര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഡോ.സേതുമാധവന്, ടി.കെ.ഡി.മുഴപ്പിലങ്ങാട്, കൂവോട്ട് വാസുദേവന്‍, കെ.കെ.ബാലന് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
21ന് രാവിലെ 9.30ന് നടക്കുന്ന ദേശീയ വാസ്തുശാസ്ത്ര സെമിനാര്‍ കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. പി.വിജയന് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വാസ്തു ശാസ്ത്രത്തിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോ.പി.വി.ഔസേഫ്, ഡോ.ബി.യോഗേശ്വരറാവു, ചെറുവള്ളി നാരായണന് നമ്പൂതിരി, പ്രദീപ് പാല, ഡോ.പാഡൂര്‍ സുബ്രഹ്മണ്യന് ശാസ്ത്രികള്‍, മുത്തുകൃഷ്ണന് തലോറ, ഡോ.സി.എസ്.ഉണ്ണികൃഷ്ണന്, സത്യനാരായണന് എന്നിവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ വാസ്തു ശാസ്ത്ര പരിഷത്ത് പ്രസിഡണ്ട് പി.വിജയന്, ട്രസ്റ്റിമാരായ വി.കെ.രാധാകൃഷ്ണന്, കെ.കെ.ബാലന്, ടി.എം.ദിലീപ്കുമാര്, മുത്തുകൃഷ്ണന് തലോറ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: