കണ്ണൂര്‍: സര്‍ക്കാര്‍-സര്‍ക്കാരിതര ഓണ്‍ലൈന്‍ സേവനങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും നിര്‍വഹിച്ചു വരുന്ന ജില്ലക്കു കേരള സ്റ്റേറ്റ് ഐടി മിഷന്റെ പുരസ്കാരത്തിന് അക്ഷയ കണ്ണൂര്‍ ജില്ലാ പ്രൊജക്ട് അര്‍ഹമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വിവര സാങ്കേതിക വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസര്‍ നൗഷാദ് പൂതപ്പാറ പുരസ്കാരം ഏറ്റുവാങ്ങി. ഇ ഡിസ്ട്രിക്ട് പദ്ധതി നിര്‍വഹണത്തിന് കഴിഞ്ഞ വര്‍ഷവും ജില്ലക്ക് പുരസ്കാരം ലഭിച്ചിരുന്നു. സര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളും പ്രവര്‍ത്തന സജ്ജമാക്കിയും പൊതുജന ആവശ്യത്തെ തുടര്‍ന്ന് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിച്ചും ഓണ്‍ലൈന്‍ സേവനങ്ങള്‍ ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ലഭ്യമാക്കാന്‍ സാധിച്ച മികവിനാണ് അംഗീകാരം. നിലവില്‍ ജില്ലയില്‍ 216 അക്ഷയ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്. 9 കേന്ദ്രങ്ങള്‍ കൂടി തുടങ്ങാനുളള സര്‍ക്കാര്‍ അനുമതി ആയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വിവിധ ദേശസാല്‍കൃത ബാങ്കുകള്‍ നടപ്പിലാക്കുന്ന ബാങ്ക് കിയോസ്ക് പ്രവര്‍ത്തനം ജില്ലയില്‍ വ്യാപിപ്പിക്കുവാനുളള പ്രവര്‍ത്തനം ആരംഭിച്ചു. പുതുതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ 40 ഉം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 20 ഉം ബാങ്ക് കിയോസ്കുകള്‍ ഉടന്‍ ആരംഭിക്കും. ഇ ജില്ല പദ്ധതിയിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇതുവരെയായി 22 ലക്ഷത്തോളം റവന്യൂ സര്‍ട്ടിഫിക്കറ്റുകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. ഇപ്പോള്‍ മാസത്തില്‍ അമ്പതിനായിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്്തു വരുന്നു. ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാ ഇ ഗവേണന്‍സ് സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: