പീരുമേട്: കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടുച്ചുകയറിയ സ്വകാര്യ ബസ് നിര്‍ത്താതെ ഓടിച്ചുപോയി. അടൂര്‍-മുണ്ടക്കയം- കൂട്ടാര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലാണ് ഇതേ റൂട്ടില്‍ പെര്‍മിറ്റില്ലാതെ ഓടുന്ന ശരണ്യ എന്ന സ്വകാര്യ ബസ് ഇടിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് പീരുമേട് വളഞ്ഞങ്ങാനത്ത് വച്ചാണ് അപകടം. ആര്‍ക്കും പരിക്കില്ല. ശരണ്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ ശേഷമാണ് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചത്.പ്രൈവറ്റ് ബസുകാര് പലതവണ കെഎസ്ആര്‍ടിസി ജീവനക്കാരുമായി പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. പീരുമേട് പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: