മലിനജലം സ്റ്റാന്റിലേക്ക് എത്താതിരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
അടിമാലി: വെള്ളക്കെട്ട് മൂലം നിരവധി വര്‍ഷങ്ങളായി ദുരിതത്തിലായിരുന്ന അടിമാലി ബസ് സ്റ്റാന്റിന് ശാപമോക്ഷം. ബസ് സ്റ്റാന്റ് റോഡ് കോണ്‍ഗ്രീറ്റ് ടൈലുകള്‍ പാകുന്ന ജോലി അവസാന ഘട്ടത്തിലായിരിക്കുകയാണ്. മഴക്കാലത്ത് സ്റ്റാന്റിലെ വെള്ളക്കെട്ടുമൂലം കാല്‍നട യാത്രിക്കായിരുന്നു ഏറെ ബുദ്ധിമുട്ടനുഭവിക്കണ്ടിവന്നിരുന്നത്. നഗരത്തിന്റെ സമീപ്രദേശങ്ങളില്‍ നിന്നുമുള്ള വെള്ളം മുഴുവനായും എത്തിച്ചേരുന്നത് സ്റ്റാന്ന്റിലായിരുന്നു. ഓടയുടെ അഭാവവും വൃത്തിയായി സൂക്ഷിക്കാത്തതുംമൂലം വെള്ളമൊഴിക്ക് തടസ്സപ്പെട്ടതുമെല്ലാമാണ് വെള്ളക്കെട്ടിന് കാരണമായിരുന്നത.് സമീപ പ്രദേശത്തെ ഹോട്ടലുകളില്‍ നിന്നും കോഴിക്കടകളില്‍ നിന്നുമുള്ള മലിനജലവും സ്റ്റാന്ന്റിലേക്കാണ് ഒഴുകുന്നത് . പലപ്പോഴും കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മലിന ജലം ചവിട്ടി യാത്ര ചെയ്യേണ്ട ദുര്സ്ഥിതിയായിരുന്നു.
ടൈലുകള്‍ വിരിക്കുന്നതോടെ വെള്ളക്കെട്ട് ഒഴിവാക്കുമെങ്കിലും മലിന ജലം ഓടവഴി മാറ്റിവിടുന്നതിന് വേണ്ട നടപടികള്‍ ഫലപ്രദമല്ല. ഓടനിര്‍മ്മാണം തുടങ്ങിവച്ചെങ്കിലും പാതി വഴിയില്‍ നിര്‍ത്തി വച്ചിരിക്കുകകയാണ്. ദേശീയ പാതയില്‍ നിന്നാരംഭിക്കുന്ന വണ്‍വേ റോഡ് സ്റ്റാന്റ് വരെ ടൈലുകല്‍ പാതി വൃത്തിയാക്കിയിരുന്നു. വാഹനങ്ങല്‍ വെളിയിലേക്ക് പോകുന്ന വണണ്വേ റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഈ റോഡിനു കൂടി ശാശ്വതമായ പരിഹാരം ഉണ്ടാക്കിയാല്‍ മാത്രമേ ബസ് സ്റ്റാന്‍ഡ് പരിസരം വൃത്തിയാകൂ. ഇതോടെ യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: