മുട്ടം : മുട്ടം കോടതി ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന എംവിഐപി ഓഫീസ് ചോര്‍ന്നൊലിക്കുകയാണ്. മഴവെള്ളത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിട്ട കെട്ടിടത്തിന് മുകളില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടിയിട്ടുണ്ടെങ്കിലും ചോര്‍ച്ചയ്ക്ക് ഒരു കുറവുമില്ല. 35ഓളം പേരാണ് ഇവിടെ ജോലി നോക്കുന്നത്. വകുപ്പ് മന്ത്രിയുടെ നാട്ടില്‍ തന്നെ നനഞ്ഞൊലിച്ച് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ് ജീവനക്കാര്‍. എംവിഐപി ഓഫീസിന്റെ മുറ്റത്ത് നില്ക്കുന്ന പാഴ് മരങ്ങളും ഓഫീസിന് ഭീഷണിയാണ്. കാറ്റ് വരുമ്പോള്‍ ഭീതിയോടെയാണ് ജീവനക്കാര്‍ ഓഫീസിനുള്ളില്‍ കഴിയുന്നത്. സമീപത്തുള്ള എംവിഐപി ക്വാര്‍ട്ടേഴ്സിന്റെയും സ്ഥിതിയും വ്യത്യസ്തമല്ല. ക്വാര്‍ട്ടേഴ്സുകള്‍ ഭൂരിഭാഗവും നനഞ്ഞൊലിക്കുന്ന അവസ്ഥയിലാണ്. ഇവ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ മടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: