തിരുവനന്തപുരം: ആധുനിക രീതിയില്‍ പുതുക്കിപ്പണിത വഴുതക്കാട് ടാഗോര്‍ തിയേറ്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. കെറ്റിഡിഎഫ്സി നാല് വര്‍ഷം സമയമെടുത്താണ് നവീകരണം നിര്‍വ്വഹിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ 23.04 കോടി രൂപ ചെലവഴിച്ചാണ് പണി പൂര്‍ത്തിയാക്കിയത്. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ടാഗോര്‍ തിയേറ്റര്‍ ആദ്യമായാണ് നവീകരിക്കുന്നത്.2816 ചതുരശ്രമീറ്ററില്‍ നിന്നും 3209 ചതുരശ്രമീറ്ററായി തിയേറ്റര്‍ ബ്ലോക്കിന്റെ സ്ഥലസൗകര്യവും വികസിപ്പിച്ചിട്ടുണ്ട്. സിനിമാ പ്രദര്‍ശനത്തിനായി 2 കെ റെസൊല്യൂഷനോടുകൂടിയ പ്രൊജക്ഷന് സംവിധാനവും ശബ്ദത്തിനായി അത്യാധുനിക ജെബിഎല്‍ സൗണ്ട് സിസ്റ്റവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആഡിറ്റോറിയവും ബാല്‍ക്കണിയും ചേര്‍ത്ത് 925 ഇരിപ്പിടങ്ങളാണ് തിയേറ്ററിലുള്ളത്. എലിവേറ്റര്‍ സംവിധാനവും നൂറു ശതമാനം സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള തിയേറ്റര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മന്ത്രി കെ.സി. ജോസഫ് അദ്ധ്യക്ഷനായ ചടങ്ങില്‍ മന്ത്രി വി.എസ്.ശിവകുമാര്‍, മേയര്‍ കെ.ചന്ദ്രിക, ചീഫ്സെക്രട്ടറി ജിജിതോംസണ്, കൗണ്‍സിലര്‍ സുരേഷ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: