കാസര്‍കോട്: കേന്ദ്രവിദേശകാര്യ മന്ത്രാലയം കാസര്‍കോട് ജില്ലക്കാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന പാസ്പോര്‍ട്ട് സേവാ ക്യാമ്പ് ഈ മാസം 27ന് രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാല് മണിവരെ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷകര്‍ www.passportindia.gov.in എന്ന വെബ്പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ രജിസ്ട്രേഷന് നമ്പര്‍ (എ.ആര്.എന്‍) ജനറേറ്റ് ചെയ്യണം. അതിനുശേഷം ഷെഡ്യൂള്‍ അപോയ്ന്റ്മെന്റ് എന്ന സബ്ഹെഡില് കാസര്‍കോട് പാസ്പോര്‍ട്ട് സേവാ ക്യാമ്പ് എന്ന് ചേര്‍ക്കണം. അപേക്ഷകന് ലഭിക്കുന്ന ക്യാമ്പിലേക്കുളള അപോയ്ന്റ്മെന്റ് (എ.ആര്.എന്‍, തീയതി, സമയം എന്നിവ ഉള്‍പ്പെടെ) പ്രിന്റെടുത്ത് ക്യാമ്പില്‍ ഹാജരാക്കണം. പുതിയ അപേക്ഷ, പുതുക്കുന്നതിനുളള അപേക്ഷ, റീവ്യൂ അപേക്ഷ എന്നിവയാണ് സേവാക്യാമ്പില്‍ പരിഗണിക്കുന്നത്. തത്കാല്‍, പിസിസി സേവനങ്ങള്‍ പാസ്പോര്‍ട്ട് ക്യാമ്പില്‍ ലഭിക്കില്ല. പാസ്പോര്‍ട്ട് ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. പാസ്പോര്‍ട്ട് സേവാക്യാമ്പില്‍ ഫീസ് തുക സ്വീകരിക്കുന്നതല്ല. അപേക്ഷകന് നേരിട്ട് ഹാജരാകണം. മൂന്നാം കക്ഷി മുഖേന ക്യാമ്പില്‍ അപേക്ഷ നല്‍കരുത്. സെപ്തംബര്‍ 23 മുതല്‍ ക്യാമ്പിലേക്കുളള അപേക്ഷ പൊതുജനങ്ങളില്‍ നിന്ന് ഓണ്‍ലൈനായി സ്വീകരിക്കും. അപേക്ഷകര്‍ ഒരു പാസ്പോര്‍ട്ട് സൈസ്ഫോട്ടോ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പികള്‍,അസ്സല് എന്നിവ പരിശോധനയ്ക്കായി ക്യാമ്പില്‍ ഹാജരാക്കണമെന്ന് പാസ്പോര്‍ട്ട് ഓഫീസര്‍ കെ. പി മധുസൂദനന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: