അടിമാലി: അടിമാലി താലൂക്കാശുപത്രിയിലെ ആംബുലന്‍സ് ടൗണ്‍ മധ്യത്തില്‍ നിശ്ചലമായി. അത്യാസന്ന നിലയിലായ രോഗിയെ കയറ്റുവാന്‍ പോയ ആംബുലന്‍സാണ് ടൗണ്‍ മധ്യത്തില്‍ നിശ്ചലാമായത്. ഇന്നലെ വൈകീട്ട് അടിമാലി ടൗണില്‍ കല്ലാര്‍കുട്ടി റോഡില്‍ ധന്യാ പടിയില്‍ വച്ചാണ് ആംബുലന്‍സ് തകരാറിലായി എന്ജിന് തനിയെ ഓഫായത്. തുടര്‍ന്ന് ടൗണില്‍ ഗതാഗതം തടസപ്പെട്ടതോടെ നാട്ടുകാരും ചുമട്ടു തൊഴിലാളികളും ചേര്‍ന്ന് തള്ളി വശത്തേക്ക് മാറ്റിയിട്ടു. പിന്നീട് സ്വകാര്യ ആംബുലന്‍സ് എത്തിയാണ് രോഗിയെ കൊണ്ടുപോയത്്. നാളുകളായി താലൂക്കാശുപത്രിയിലെ ആംബുലന്‍സ് തകരാറിലാണ്. ഡ്രൈവറില്ലാത്തതും ഡീസലില്ലാത്തതും സര്‍വീസിന് തടസമായിരുന്നു. എന്നാല്‍ ആശുപത്രി അധികാരികളേയും ബ്ലോക്ക് പഞ്ചായത്ത് അധിക്യതര്രേയും നാട്ടുകാര്‍ പ്രശ്നപരിഹാരത്തിനായി സമീപിച്ചുവെങ്കിലും നടപടി ഉണ്ടായിട്ടില്ല. നൂറുക്കണക്കിന് ആദിവാസികളടക്കമുള്ളവര്‍ക്ക് സഹായകരമാകേണ്ട സംവിധാനമാണ് ഭരണ കര്‍ത്താക്കളുടെ അവഗണന മൂലം ഇല്ലാതാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: