കാസര്‍കോട്: കുഡ്ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും കൊള്ളയടിച്ച 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ബംഗളൂരുവില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത മുഖ്യ പ്രതികളിലൊരാളായ ചൗക്കി കുന്നിലിലെ മഷൂഖി (25) നേയുംകൂട്ടി സ്വര്‍ണ്ണം കണ്ടെത്താനുള്ള തിരച്ചില്‍ പോലീസ് നടത്തി വരികയാണ്. കൊള്ളയടിച്ച സ്വര്‍ണ്ണം കര്ണാടകയിലേക്കാണ് കടത്തിക്കൊണ്ടു പോയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മഷൂഖിനെ ബംഗളൂരുവിലെ അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് കാസര്‍കോട് ഡിവൈഎസ്പി. ടി.പി.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കൊള്ളയടിച്ച സ്വര്ണ്ണവം#ു മറ്റ് പ്രതികളെയും പിടികൂടാനായി പോലീസ് അന്യസംസ്ഥാനങ്ങലിള് വ്യാരകമായ റെയ്ഡ് നടത്തി വരികയാണ്.
പ്രതികള്‍ കര്‍ണാടക, ഗോവ, മുംബൈ, എറണാകുളം ഭാഗങ്ങളിലുള്ളതായി വിവരം ലഭിച്ചതിനാല്‍ അന്വേഷണസംഘത്തിലെ നാല് ടീമുകള്‍ ഈ സ്ഥലങ്ങളെല്ലാം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. സ്വര്‍ണ്ണ ഉരുപ്പടികള്‍ വില്പന നടത്തുന്നതിന് മുമ്പ് തന്നെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. 21 കിലോ സ്വര്‍ണ്ണം ഒരുമിച്ച് വില്ക്കാന് പ്രതികള്‍ക്ക് കഴിയില്ലെന്ന് പോലീസ് കരുതുന്നു. അതിനിടെ കവര്‍ച്ചാ സംഘത്തില്‍പെട്ടവര്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലേക്കും പോലീസ് പ്രതികളുടെ ഫോട്ടോ പതിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കൊള്ളയില്‍ നേരിട്ട് പങ്കാളികളായ മറ്റു നാലുപ്രതികളും ഗോവയിലുണ്ടെന്നാണ് സംശയിക്കുന്നത്. മഹ്ഷൂഖ് മാത്രമാണ് സംഘത്തില്‍ നിന്നും വേര്‍പിരിഞ്ഞ് പോയത്. കൊള്ളയടിച്ച സ്വര്‍ണവും പണവും വീതം വെക്കുന്നതില്‍ തര്‍ക്കം നടന്നിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. മൂന്ന് പ്രതികളെയും കവര്‍ന്ന സ്വര്‍ണവും ശുഭ്രവസ്ത്രധാരി ഗോവയിലെത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഒറ്റരാത്രി കൊണ്ട് ഗോവയില്‍ പോയി തിരിച്ചെത്തിയ ശുഭ്രവസ്ത്രധാരി നാട്ടില്‍ തന്നെ ആരും സംശയിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ ഗോവയില്‍ നിന്നും തിരിച്ചെത്തുമ്പോഴേക്കും പൊലീസ് തന്റെ വീട് വരെ എത്തിയെന്ന് മനസ്സിലാക്കിയ ശുഭ്രവസ്ത്രധാരി തന്റെ കാര്‍ ഉപ്പളയില്‍ ഉപേക്ഷിച്ച് വീണ്ടും ഗോവയിലേക്ക് മുങ്ങിയതായാണ് സംശയിക്കുന്നത്. ഗോവയിലെ ഉള്പ്രദേശങ്ങളിലെവിടെയോ സംഘം തമ്പടിക്കുന്നുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം സ്വര്‍ണം വിറ്റ് കാശാക്കാനുള്ള തന്ത്രങ്ങളും സംഘം മെനയുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ സൈബര്‍ സെല്ലിനും കണ്ടെത്താന്‍ കഴിയുന്നില്ല. ശുഭ്രവസ്ത്രധാരിയുടെ മാരുതി സിയസ് കാറില്‍ ജി.പി.ആര്.എസ് സംവിധാനമുള്ളതിനാലാണ് സംഘത്തിന്റെ നീക്കങ്ങള്‍ പൊലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇക്കാര്യം തിരിച്ചറിഞ്ഞതിനാലാകണം കാര്‍ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നു. അതുകൊണ്ടു തന്നെ ഡിവൈഎസ്പി ടി.പി.രഞ്ജിത്തടക്കം അന്വേഷണസംഘം കര്‍ണാടകയില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്. മൂന്ന് പ്രതികള്‍ രക്ഷപ്പെട്ടത് പോലീസിന്റെ കയ്യെത്തും ദൂരത്തു വെച്ചായതിനാല്‍ തന്നെ അതീവ ജാഗ്രതയോടെയാണ് പോലീസ് മുന്നോട്ട് പോകുന്നത്. കേസിലെ മുഖ്യസൂത്രധാരനായ ചൗക്കി കല്ലങ്കൈയിലെ പ്രമുഖന്റെ കൈവശമാണ് കൊള്ളമുതല്‍ ഉള്ളതെന്നാണ് പോലീസ് നിഗമനം. ഇയാളിപ്പോള്‍ ഉപ്പള പച്ചമ്പളത്താണ് താമസം. ഇയാളുടെ മാരുതി സിയാസ് കാര്‍ ഉപ്പള കൈക്കമ്പയിലെ കാര്‍ ഷോറുമിനടുത്ത് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് നാല് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലാണ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ലാന്‍സര്‍ കാറും പ്രതികള്‍ കൊള്ളയ്ക്കെത്തിയപ്പോള് സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകളും നേരത്തെ പിടികൂടിയിരുന്നു. പോലീസ് പ്രതികളോട് അടുക്കുമ്പോള്‍ ഇതിന് പിന്നില്‍ ചരട് വലിക്കുന്ന സിപിഎം ലീഗിലെ ചില ഉന്നതരായ രാഷ്ട്രീയ നേതാക്കന്മാരുടെ പങ്ക് വെളിച്ചത്ത് വരാതിരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: