ഇടുക്കി: ജന്മഭൂമി ദിനപത്രത്തിന്റെ പ്രചാരണത്തിന് ഇടുക്കി ജില്ലയില്‍ തുടക്കമായി. തൊടുപഴ പുളിമൂട്ടില്‍ സില്‍ക്സ് ഹൗസ് ഉടമ റോയിയില്‍ നിന്ന് വാര്‍ഷിക വരിസംഖ്യ ബിജെപി ദേശീയ സമിതിയംഗം പി.പി സാനു കൈപ്പറ്റിക്കൊണ്ടാണ് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. പത്മഭൂഷണ്‍,ജന്മഭൂമി വികസന സമിതി അധ്യക്ഷന്‍ പി.എം രാമകൃഷ്ണന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് അജി, ജന്മഭൂമി ജില്ലാ ലേഖകന്‍ സംഗീത് രവീന്ദ്രന്, ബ്യൂറോ അസിസ്റ്റന്റ് അനൂപ് തൊണ്ടിക്കുഴ, ഫീല്‍ഡ് ഓര്‍ഗനൈസര്‍ ജി.ജി ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ഒക്ടോബര്‍ 15 വരെയാണ് വാര്‍ഷിക വരിസംഖ്യ പദ്ധതിയുടെ കാമ്പയിന് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: