കമ്പംമെട്ട്: കമ്പംമെട്ട് കറുപ്പുസ്വാമി ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി തകര്‍ത്തു. സംഭവത്തില്‍ കട്ടപ്പന സ്വരാജ് തൊപ്പിപ്പാള സ്വദേശി പ്ലാക്കല്‍ ബാലകൃഷ്ണന്റെ മകന് അനീഷ് (28)നെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി കാണിക്കവഞ്ചി എറിഞ്ഞ് തകര്‍ത്തതിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി പ്രതിയെ പിടികൂടുകയായിരുന്നു.എന്നാല്‍ പ്രതിക്ക് സ്റ്റേഷനില്‍ നിന്ന് ജാമ്യം കൊടുത്തത് വിവാദമായിരിക്കുകയാണ്. സാമുദായിക കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച വകുപ്പ് ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായ പ്രതി മറ്റാരുടെയെങ്കിലും നിര്‍ദ്ദേശ പ്രകാരമാണോ കൃത്യം നിര്‍വ്വഹിച്ചതെന്ന സംശയം നിലനില്‍ക്കുകയാണെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു. പ്രതിക്ക് ഉടനടി ജാമ്യം കൊടുത്ത നടപടിയ്ക്കെതിരെ ഉന്നത പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ഭക്ത ജനങ്ങള്‍. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈക്ഷേത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നതിനിടെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. പത്മഭൂഷണ്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: