കായികതാരങ്ങള്‍ക്കായി നിര്‍മ്മിച്ച സ്റ്റേഡിയം രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ പൊതുയോഗങ്ങള്‍ നടത്താന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
കട്ടപ്പന: നിര്‍മ്മാണം ആരംഭിച്ച് പത്ത് വര്‍ഷം കഴിഞ്ഞിട്ടും കട്ടപ്പന പഞ്ചായത്ത് സ്റ്റേഡിയം കായിക താരങ്ങള്‍ക്ക് ഗുണകരമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. 2005-2006 വര്‍ഷത്തില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി ആയിരുന്നപ്പോള്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്തുലക്ഷം രൂപ മുടക്കിയാണ് മൈതാനം നിര്‍മ്മാണത്തിന് തുടക്കമിട്ടത്. തറ നിര്‍മിക്കുകയോ, റോഡ് വശത്തെ മണ്ത്തിട്ടക്ക് കല്‍ക്കെട്ട് നിര്‍മ്മിക്കുകയോ ചെയ്തട്ടില്ല. കളിസ്ഥലമായി നിര്‍മ്മിച്ച മൈതാനം എപ്പോള്‍ കായിക താരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു കിടക്കുകയാണ്. പൊതു പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ടു നല്കി പഞ്ചായത്ത് വാടക ഈടാക്കുകയാണ് ചെയ്യുന്നത് .മൈതാനത്തിനു സമീപത്തെ പോലീസ് സ്റ്റേഷന് റോഡ് വഴി ബസുകളടക്കം നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്.കൂടാതെ സ്കൂള്‍ കുട്ടികള്‍ അടക്കമുള്ള നൂറു കണക്കിന് കാല്‍നട യാത്രികരുടെ സഞ്ചാര പാത കൂടിയാണ്. ഈറോഡിന്റെ ഒരു വശത്താണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മണ് തിട്ട ഏത് സമയത്തും ഇടിഞ്ഞു വീഴാവുന്ന സ്ഥിതി യിലാണ്. കഴിഞ്ഞ മഴക്കാലത്ത് ഏതാനും ഭാഗം ഇടിഞ്ഞു വീഴുകയും ചെയ്തിരുന്നു. 2006 ല്‍ മൈതാനം നിര്‍മ്മിച്ചെങ്കിലും ഇത് പണിതീര്‍ത്ത് കായിക പ്രേമികള്‍ക്കായി സമര്‍പ്പിക്കാന്‍ അധികൃതര്‍ തയ്യാറില്ല. 2013-2014 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി ഗേറ്റ് സ്ഥാപിക്കുകയും മൈതാനത്തിനുള്ളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപി ക്കുകയും മാത്ര മാണ് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: