പീരുമേട് : പീരുമേടും പരിസരപ്രദേശങ്ങളും മാലിന്യ കൂമ്പാരമാകുന്നു. ജനങ്ങള്‍ ഏറെ കടന്ന് വരുന്ന ബസ് സ്റ്റോപ്പിന്റെ അടുത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ബസ് സ്റ്റോപ്പിന് അടുത്തുള്ള പുതുക്കി പണിത മൂത്രപ്പുര ജനങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന രീതിയില്‍ ക്രമീകരിക്കാത്തതിനാല്‍ ജനങ്ങള്‍ ഇപ്പോള്‍ പഞ്ചായത്തിന്റെ പണിതീരാത്ത കെട്ടിടത്തിന്റെ പരിസരത്താണ് പ്രാഥമികാവശ്യങ്ങള്‍ നടത്തുന്നത്. ഇക്കാരണങ്ങളാല്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇതിനെതിരെ നാട്ടകാര്‍ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. എത്രയും വേഗം പീരുമേട്ടിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന് ബിജെപി പീരുമേട് നിയോജക മണ്ഡലകം കമ്മറ്റി പ്രസിഡന്റ് സന്തോഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: