തൊടുപുഴ : കേരള വിശ്വകര്‍മ്മ സഭ തൊടുപുഴ താലൂക്ക് യൂണിയന് ആഭിമുഖ്യത്തില്‍ നടക്കുന്ന സെപ്റ്റംബര്‍ 17- വിശ്വകര്‍മ്മ ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2015 വര്‍ഷം ശാഖകളുടെ ശാക്തീകരണ വര്‍ഷമായി ആചരിക്കുന്നതിനാല്‍ വിശ്വകര്‍മ്മ ദിനാഘോഷ പരിപാടികള്‍ താലൂക്കടിസ്ഥാനത്തില്‍ നടത്താതെ ശാഖാതലങ്ങളില്‍ ആഘോഷിക്കുകയാണ്. താലൂക്കിലുള്ള 22 ശാഖകളിലും സംഘടനാ ശക്തി വിളിച്ചോതുന്ന തരത്തിലുള്ള ശോഭായാത്രകള്‍, റാലികള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവ നടത്തും. തൊടുപുഴ നിയോജകമണ്ഡലത്തിലെ വിശ്വകര്‍മ്മജരായ വോട്ടര്‍മാരുടെ സെന്‍സസ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ മാസത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിശ്വകര്‍മ്മജര്‍ക്ക് അര്‍ഹമായ അധിക പ്രാതിനിധ്യം ലഭിക്കത്തക്ക സമീപനങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഉണ്ടാകുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കൂടിയാണ് ഈ വിശ്വകര്‍മ്മ ദിനാചരണം. വരും വര്‍ഷങ്ങളില്‍ സമുദായത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്ക്കും വിശ്വകര്‍മ്മ ദിനത്തില്‍ സജീവ പങ്കാളിത്തം ഉണ്ടാകുന്നതിനു വേണ്ടി, സെപ്റ്റംബര്‍ 17 നിയന്ത്രിത അവധി എന്നത് മാറ്റി പൊതു അവധിയാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യം ഗവണ്മെന്റിന്റെ മുമ്പാകെ ഈ സമ്മേളനത്തോടെ ശക്തമായി സമുദായം ആവശ്യപ്പെടുകയാണ്.സെപ്റ്റംബര്‍ 18 ഋഷി പഞ്ചമി ദിനം എല്ലാ ശാഖകളിലും വിശ്വകര്‍മ്മ പ്രാര്‍ത്ഥനകളും ആത്മീയ പ്രഭാഷണങ്ങളും കൊണ്ട് സമ്പുഷ്ടമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ കെ.വി.എസ് തൊടുപുഴ താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. എം.എസ്. വിനയരാജ്, താലൂക്ക് യൂണിയന് സെക്രട്ടറി എ.എന്‍. മുകുന്ദദാസ്, മഹിളാ സംഘം താലൂക്ക് യൂണിയന് സെക്രട്ടറി ബിന്ദു വിക്രമന്, യൂണിയന് വൈസ് പ്രസിഡന്റ് കെ.എന്‍. പ്രഭാകരന്, ജോയിന്റ് സെക്രട്ടറി പി.ആര്. ബിനോജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: