അങ്ങാടിപ്പുറം: നിലവിലുള്ള നിലമ്പൂര്‍-പാലക്കാട് തീവണ്ടി ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ പഴനിവരെ ദീര്പ്പിക്കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
അങ്ങാടിപ്പുറം വിദ്യാനികേതനില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി എസ്.ആര്.മല്ലികാര്ജ്ജുനന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാരുടെ ചികിത്സാ ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കണമെന്നും അറുപത് വയസ്സ് പിന്നിട്ട പൗരന്മാര്ക്ക് തീവണ്ടിയില്‍ അനുവദിച്ച യാത്രയിളവ് കെഎസ്ആര്‍ടിസിയിലും നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.പി.നാരായണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.സദാനന്ദന് പ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി എം.വേലായുധന്, ബിജെപി മണ്ഡലം പ്രസിഡന്റ് എം.കെ.അരവിന്ദാക്ഷന്, എന്‍ജിഒ സംഘ് സംസ്ഥാന സമിതിയംഗം രവി തോട്ടത്തില്‍, എന്‍ടിയു ജോ.സെക്രട്ടറി സി.ഗോപാലകൃഷ്ണന്, പി.വി.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.പി.ഗോവിന്ദന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സി.ഷണ്മുഖന് കണക്ക് അവതരിപ്പിച്ചു.
ഭാരവാഹികളായി പി.കെ.വിജയന് മാസ്റ്റര്‍(പ്രസിഡന്റ്), സി.ഷണ്മുഖന്(വൈസ്പ്രസിഡന്റ്), കെ.പി.നാരായണന്(സെക്രട്ടറി), ശ്രീധരന് മാസ്റ്റര്‍(ജോ.സെക്രട്ടറി), എം.പി.ഗോവിന്ദന്(ഖജാന്‍ജി), കെ.എം.ഗോപാലകൃഷ്ണന് മാസ്റ്റര്‍, കെ.ചന്ദ്രന്, എം.കെ.അരവിന്ദാക്ഷന്, കെ.ബാലസുബ്രഹ്മണ്യന്, എ.പി.രാധാകൃഷ്ണന്, പി.ഭാസ്ക്കരന്‍(ജില്ലാകമ്മറ്റി അംഗങ്ങള്‍), കെ.വേലായുധന്, കെ.പി.കുഞ്ഞയ്യപ്പന്, വി.ദേവദാസന്(സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: