വിവാദ നോട്ടീസ് പ്രസിദ്ധീകരിച്ചതിനെതിരെ ഹിന്ദുഐക്യവേദി പരാതിയുമായി എത്തിയപ്പോള്‍ മണിക്കൂറുകള്‍ക്കകം നോട്ടീസ് പിന്‍വലിച്ച് രണ്ടാമത് നോട്ടീസ് അടിച്ചു. ഈ നോട്ടീസിലും ഇടുക്കി ബിഷപ്പിന്റെ പ്രഭാഷണം ഒഴിവാക്കിയില്ല. ആദ്യനോട്ടീസില്‍ ബിഷപ്പ് അനുഗ്രഹ പ്രഭാഷണം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ടാമത്തെ നോട്ടീസില്‍ ബിഷപ്പ് സ്ഥാനം പിടിച്ചത് ആശംസ പ്രസംഗം നടത്തുന്നവരുടെ കൂട്ടത്തിലായിരുന്നു.
ഇടുക്കി : കരിമ്പന്‍ പാലം ഉദ്ഘാടനത്തിന് ഇടുക്കി ബിഷപ്പ് മാത്യൂ ആനിക്കുഴിക്കാട്ടിലിനെ അനുഗ്രഹപ്രഭാഷകനായി നിശ്ചയിച്ചത് വിവാദമായി. പൊതുമരാമത്ത് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ബിഷപ്പിനെ പ്രോട്ടോക്കോള്‍ ലംഘിച്ച് അനുഗ്രഹപ്രഭാഷകനാക്കിയത്. വര്‍ഗീയ ലക്ഷ്യം വച്ച് ഇടുക്കി എംഎല്‍എയും ഒരു പറ്റം ഉദ്ദ്യോഗസ്ഥരും നടത്തിയ ഈ നീക്കം ഹിന്ദുഐക്യവേദി ഇടപെട്ടതോടെയാണ് ചര്‍ച്ചയായത്. മുഖ്യമന്ത്രി ഉദ്ഘാടനത്തിനായി തയ്യാറാക്കിയ നോട്ടീസില്‍ ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരെക്കാള്‍ മുന്നിലാണ് ബിഷപ്പിന്റെ പേര് നോട്ടീസില്‍ പ്രസിദ്ധീകരിച്ചത്. വിവാദ നോട്ടീസ് പ്രസിദ്ധീകരിച്ചതിനെതിരെ ഹിന്ദുഐക്യവേദി പരാതിയുമായി എത്തിയപ്പോള്‍ മണിക്കൂറുകള്‍ക്കകം നോട്ടീസ് പിന്‍വലിച്ച് രണ്ടാമത് നോട്ടീസ് അടിച്ചു. ഈ നോട്ടീസിലും ഇടുക്കി ബിഷപ്പിന്റെ പ്രഭാഷണം ഒഴിവാക്കിയില്ല. ആദ്യനോട്ടീസില്‍ ബിഷപ്പ് അനുഗ്രഹ പ്രഭാഷണം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ടാമത്തെ നോട്ടീസില്‍ ബിഷപ്പ് സ്ഥാനം പിടിച്ചത് ആശംസ പ്രസംഗം നടത്തുന്നവരുടെ കൂട്ടത്തിലായിരുന്നു. ഈ നോട്ടീസിലും പ്രോട്ടോക്കോള്‍ ലംഘിച്ചിരിക്കുകയാണ്. ജനപ്രതിധികളെയും എക്സ് എം.പി പിടി തോമസിനെയും മറികടന്ന് മൂന്നാമതായിട്ടാണ് ബിഷപ്പിന്റെ പേര് വച്ചിരിക്കുന്നത്. കരിമ്പന്‍ ബസ്റ്റാന്റ് തുറന്നപ്പോഴും ഇടുക്കി ബിഷപ്പിനായിരുന്നു ചടങ്ങിന്റെ മുഖ്യസ്ഥാനം നല്‍കിയിരുന്നത്. അന്ന് ഹിന്ദുഐക്യവേദി നല്കിയ പരാതിയെത്തുടര്‍ന്ന് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പു നല്‍കിയിരുന്നതാണ്. ജില്ലയില്‍ സര്‍ക്കാര്‍ ചെലവില്‍ മതപ്രീണനവും മത പ്രചരണവും നടത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദുഐക്യവേദി നേതാക്കളായ എംഎന്‍ ജയചന്ദ്രന്, സ്വാമി ദേവചൈതന്യ എന്നിവര്‍ അറിയിച്ചു. പ്രോട്ടോക്കോള്‍ ലംഘിച്ച് സര്‍ക്കാര്‍ പരിപാടിയില്‍ മതപ്രചാരണത്തിന്റെ വേദിയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഹിന്ദു ഐക്യവേദി. ബിഷപ്പിന്റെ പ്രീതി പിടിച്ചുപറ്റുന്നതിന് റോഷി അഗസ്റ്റിന് നടത്തിയ നീക്കമാണ് അനുഗ്രഹ പ്രഭാഷണ വിവാദമെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: