മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരെഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് ഇത്തവണ ആദ്യമായി മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കും. ഒരു കണ്ട്രോള് യൂണിറ്റും ത്രിതല പഞ്ചായത്തുകള്‍ക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും അടങ്ങിയ വോട്ടിംഗ് മെഷീനാണ് ഓരോ ബൂത്തിലും സജീകരിക്കുക. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളെ തിരിച്ചറിയുന്നതിനായി ബാലറ്റ് യൂണിറ്റുകളുടെ പ്രതലത്തിന് യഥാക്രമം വെള്ള, പിങ്ക്, ഇളംനീല നിറങ്ങളായിരിക്കും.
മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് സംവിധാനത്തില്‍ ത്രിതല പഞ്ചായത്തുകളിലേക്കുള്ള മൂന്ന് വോട്ടുകളും രേഖപ്പെടുത്തുകയോ അല്ലെങ്കില്‍ ഇഷ്ടമുള്ള വോട്ട് രേഖപ്പെടുത്തിയ ശേഷം അവസാനത്തെ ബാലറ്റ് യൂനിറ്റിലെ ‘എന്‍ഡ്’ ബട്ടണ്‍ അമര്‍ത്തുകയോ ചെയ്താല്‍ മാത്രമേ ഒരാളുടെ വോട്ടിംഗ് നടപടി പൂര്‍ത്തിയാകുകയുള്ളൂ. മൂന്ന് വോട്ടും ചെയ്യാത്തവര്‍ ഇഷ്ടമുള്ള ഒന്നോ രണ്ടോ വോട്ട് രേഖപ്പെടുത്തിയ ശേഷം ജില്ലാ പഞ്ചായത്തിന്റെ ഇളംനീല ബാലറ്റ് യൂണിറ്റിലുള്ള ‘എന്‍ഡ്’ ബട്ടണ്‍ അമര്‍ത്തണം. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ ബാലറ്റ് യൂണിറ്റുകളില്‍ ‘എന്‍ഡ്’ ബട്ടണ്‍ മറച്ചുവയ്ക്കും.
മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പ്രവര്‍ത്തിപ്പിക്കുന്നതിന് ബ്ലോക്ക്തല ട്രെയിനര്‍മാര്‍ക്ക് കലക്ട്രേറ്റ് സമ്മേളന ഹാളില്‍ നല്കിയ പരിശീലനം നല്കി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബ്ലോക്ക് തലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നിയോഗിക്കപ്പെട്ട 15 ബ്ലോക്കതല ട്രെയ്നര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. ജില്ലാ കലക്ടര്‍ ടി.ഭാസ്ക്കരന്‍, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ വി.രാമചന്ദ്രന്, ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ.പി.അന്‍സു ബാബു, പി.ഒ.സാദിഖ്, ടി.ജമാല്‍, കെ.അബ്ദുന്നാസര്‍, പി.എം.സുരേഷ്, എ.ശ്രീധരന്, എഡിസി ജനറല്‍ പ്രീതി എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: