പാണ്ടിക്കാട്: ലോക ഫിസിയോതെറാപ്പി ദിനമായ നാളെ വിവിധഭാഗങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അസോസിയേഷന് ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ് കോര്‍ഡിനേഷന്‍ ജില്ലാ കമ്മറ്റി അറിയിച്ചു. ഫിസിയോതെറാപ്പി ചികിത്സയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാണ്ടിക്കാട് ജിഎംഎല്‍പി സ്കൂളില്‍ മെഗാഫിസിയോതെറാപ്പി ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കലക്ടര്‍ ടി.ഭാസ്ക്കരന്‍ നിര്‍വഹിക്കും. കെഎപിസിയും പാണ്ടിക്കാട് വിന്നേഴ്സ് ക്ലബ്ബും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഫിസിയോതെറാപ്പി മേഖലയിലെ പ്രധാന പ്രശ്നങ്ങളായ ഹൃസ്വകാല കോഴ്സുകളും വ്യാജപ്രാക്ടീസും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നാലര വര്‍ഷം ആധികാരികമായി പഠിക്കേണ്ട ബിപിടി കോഴ്സ് നിലവിലുള്ളപ്പോഴാണ് ചില ഏജന്‍സികള്‍ ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നത്. ഫിസിയോതെറാപ്പി മേഖലയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ ഇത് കാരണമാകുന്നു. ബന്ധപ്പെട്ട അധികാരികള്‍ ശരിയായ ഫിസിയോതെറാപ്പി ചികിത്സക്ക് പ്രാധാന്യം നല്കി മേഖലയെ സംരക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡോ.പി.ടി.പ്രതീഷ്, ഡോ.ദീപു.എസ്.ചന്ദ്രന്, ഡോ.എം.ജയേഷ്, ഡോ.എ.ഫയാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: