കാസര്‍കോട്: ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ തുളുഭാഷയെ ഉള്‍പ്പെടുത്തുന്നതിനുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി ഡി.വി സദാനന്ദ ഗൗഡപറഞ്ഞു. തുളുനാട് മഹത്തരമാണെന്നും തുളുനാടിന്റെ മുഖമുദ്ര തന്നെ തെയ്യങ്ങളെയും കാര്‍ഷിക സംസ്കൃതിയെയും ഉള്ക്കൊളളുന്നാതാണെന്നും കേന്ദ്ര നിയമകാര്യ മന്ത്രി പറഞ്ഞു. കളക്ടറേറ്റ് ഡിപിസി ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര-നിയമകാര്യ വകുപ്പുമന്ത്രി ഡി.വി സദാനന്ദ ഗൗഡയും സംസ്ഥാന കൃഷിവകുപ്പ്മന്ത്രി കെ.പി മോഹനനും ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ രണ്ട് പുസ്തകങ്ങള്‍ ഉത്സവവഹരിയില് പ്രകാശനം ചെയ്തു. തുളുനാട്ടില്‍ നിന്നുളള വിവിധ ആളുകളാണ് കലാ- സാംസ്ക്കാരിക കായിക വിനോദ രംഗങ്ങളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി നിലകൊളളുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധേയമായ പ്രൊജക്ടായ തുളുഭാഷയുടെയും സംസ്ക്കാരത്തിന്റെയും പഠനവും മതസൗഹാര്ദ്ദചിഹ്നങ്ങളുടെ പഠനവും ഇതിന്റെ ഭാഗമായാണ് പുസ്തകങ്ങള്‍ പുറത്തിറക്കിയത്. കാസര്‍കോട്: തുളുഭാഷയും സംസ്ക്കാരവുംഎന്ന പുസ്തകം കേന്ദ്ര നിയമകാര്യ വകുപ്പു മന്ത്രി ഡി.വി സദാനന്ദ ഗൗഡ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നല്കി പ്രകാശനം ചെയ്തു
ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ മറ്റൊരു പുസ്തകമായ കാസര്‍കോട്: മതസൗഹാര്‍ദ്ദ അടയാളങ്ങള്‍ മന്ത്രി കെ.പി മോഹനന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിഇ.പി രാജ്മോഹന്‍ നല്‍കികൊണ്ട് പ്രകാശനം ചെയ്തു. എല്ലാവരെയും ഒരുപോലെ കാണാനുളള ഒരു പ്രചോദനമാണ് ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ ഈ പുസ്തകങ്ങള്‍ നല്‍കുന്നതെന്ന് പ്രകാശനശേഷം മന്ത്രി കെ.പി മോഹനന് പറഞ്ഞു. പി. കരുണാകരന് എംപി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പിപി ശ്യാമളാദേവി ആമുഖഭാഷണം നടത്തി. ഡോ സി ബാലന് പുസ്തകങ്ങള്‍ പരിചയപ്പടുത്തി. ചടങ്ങില്‍ യക്ഷഗാന വേഷം ധരിച്ചെത്തിയ ബാലകന്മാരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. പശ്ചാത്തലമായി തുളൂഭാഷയിലുളള നാടോടി ഗാനവും അരങ്ങേറി. സുനിത ബൈപ്പാടിത്തായയുടെ നേതൃത്വത്തിലുളള സംഘം അവതരിപ്പിച്ച തുളു സ്വാഗതഗാനം ചടങ്ങിന് മോടിയേകി. ഡോ. സി ബാലന് പരിചയപ്പെടുത്തി. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം കേന്ദ്രമന്ത്രി
ഡി.വി സദാനന്ദ ഗൗഡയും കൃഷി വകുപ്പ്മന്ത്രി കെ.പിമോഹനനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: