കാഞ്ഞങ്ങാട്: കായക്കുന്നിലും കൊളവയലിലും സിപിഎം നടത്തിയ ആസൂത്രിത അക്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ഫെയ്സ് ബുക്കിലൂടെ സിപിഎം കൊലവിളി ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന അക്രമങ്ങള്‍ തുറന്നുകാട്ടപ്പെട്ടിരുന്നു. സമാധാന യോഗത്തിന് ശേഷം ഇപ്പോള്‍ എഫ്ബിയിലൂടെ ജില്ലയിലെ സംഘ വിവിധ ക്ഷേത്ര നേതാക്കള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളിലൂടെയും പോസ്റ്റുകളിലൂടെയുമാണ് അക്രമം നടത്തുന്നത്.
നേതാക്കളുടെ ചിത്രങ്ങള്‍ വെച്ച് കൊലയാളികളായി ചിത്രീകരിക്കുകയാണ്. ബിജെപി ആര്‍എസ്എസ് പ്രസ്ഥാനങ്ങള്‍ സമാധാനപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രകോപനമുണ്ടാക്കി മനപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഫെസ് ബുക്ക് പോസ്റ്റിനെതിരെ പോലീസിലും സൈബര്‍സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം വാട്സ് ആപ്പ്, എഫ്ബി അക്കൗണ്ടുകള്‍ സൈബര്‍ സെല്‍ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: