കാഞ്ഞങ്ങാട്: കൊളവയലിലും, സമീപപ്രദേശങ്ങളിലും ഒരു പ്രകോപനവുമില്ലാതെ ഒരു സംഘം സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാടി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ച് ഗുരുതരമായ പരിക്കേല്‍പ്പിക്കുകയും, പിഞ്ചുകുട്ടികള്‍ പഠിക്കുന്ന വിവേകാനന്ദ വിദ്യാ മന്ദിരം അടിച്ച് തകര്‍ക്കുകയും ക്ലബ്ബില്‍ കയറി സാധനങ്ങള്‍ എടുത്ത് അഗ്നിക്കിരയാക്കുകയും, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച് തകര്‍ക്കുകയും ചെയ്താല്‍ ഈ പ്രദേശത്ത് സംഘ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതാക്കാമെന്ന് സിപിഎം ചിന്തിക്കുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് വസിക്കുന്നതെന്ന് ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന് പറഞ്ഞു.
മാര്‍ക്സിസ്റ്റ് അക്രമത്തില്‍ തകര്‍ന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും, വിവേകാനന്ദ വിദ്യാലയം, ക്ലബ്ബ് എന്നിവ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കാടത്തം സിപിഎം അവസാനിപ്പിക്കണമെന്നും ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ബിജെപി പ്രതിരോധിക്കുമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. സംഘ്തതില് എസ്.കെ.കുട്ടന്, പി.ദാമോദര പണിക്കര്‍, ഇ.കൃഷ്ണന്, അജയ കുമാര്‍ നെല്ലിക്കാട്ട് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: