കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാലയുടെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി എംഎല്‍എമാര്‍ വികസന മുരടിപ്പുണ്ടാക്കുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂട്ടായി ഒരു ഉപ്പ് പോലുമിടാത്ത എംഎല്‍എമാര്‍ അനാവശ്യ വിവാദമുണ്ടാക്കാനായി ഒന്നിച്ച് ഒപ്പിട്ടത് ദൗര്‍ഭാഗ്യകരമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മൂന്‍തൂക്കം നല്കുന്ന പാര്‍ട്ടിയാണ് ബിജെപി നാടിന്റെ വികസന കാര്യത്തില്‍ ബിജെപി രാഷ്ട്രീയം കൂട്ടികലര്ത്താറില്ല. ഭെല്ലിന്റെ ഉദ്ഘാടന വേളയില്‍ യുപിഎ സര്‍ക്കാര്‍ വിളിക്കാതെ തന്നെ ചടങ്ങിന് പോയിരുന്ന പാരമ്പര്യം ലീഗ് എംഎല്‍എയ്ക്കുണ്ട്.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വന്‍ പുരോഗതിയുണ്ടാക്കാന്‍ പോകുന്ന കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുരടിപ്പിച്ച് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് എംഎല്‍എമാര്‍ സ്വീകരിക്കുന്നത്. ഇതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കച്ചവടക്കാര്‍ക്ക് കൂട്ട് നില്ക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. സര്‍വ്വകലാശാല വികസനത്തിലൂടെ നാട്ടിലെ പാവപ്പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം കൈവരിക്കാന്‍ സാധിക്കുന്നതിനെ തടയിടുകയാണ് വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം. സ്വകാര്യ വിദ്യാഭ്യാസ കച്ചവട ലോബിക്ക് കൂട്ടു നിന്നു കൊണ്ടുള്ള എംഎല്‍എമാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: