കാഞ്ഞങ്ങാട്:’കേന്ദ്രത്തില്‍ നരേന്ദ്രമോദി സര് ക്കാര് അധികാരത്തില്‍ വന്നതിന് ശേഷം ഇന്ധന വിലയിലെ നിരന്തരമായ വിലക്കുറവ് വാഹന ഉടമകള്‍ക്ക് വലിയ ആശ്വാസമാണെങ്കി ലും, പമ്പ് ഉടമകള്‍ ആവശ്യത്തിന് ഇന്ധനം ശേഖരിച്ച് വെയ്ക്കാത്തതിനാല്‍ ജനങ്ങള്‍ നട്ടംതിരിയുന്നു. പല പമ്പുകളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആവശ്യത്തിന് പെട്രോളും ഡീസലുമില്ല. ദേശീയ പണിമുടക്ക് ദിവസം പെട്രോള്‍ ലഭിക്കില്ലെന്നറിഞ്ഞ് ഇന്ധനം നിറയ്ക്കാന്‍ കാഞ്ഞങ്ങാട്ടെയും മാവുങ്കാലിലെയും പമ്പുകളിലെത്തിയവര്ക്ക് നിരാശയായിരുന്നു ഫലം.
വൈകുന്നരത്തോടു കൂടി പമ്പുകളില്‍ പെട്രോള്‍ തീര് ന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹന ഉടമകള്‍ക്ക് പണിമുടക്ക് ദിവ സം വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയാതെയായി. ഇ ന്ധന വില ദിവസം തോറും കുറയുന്നതാണ് സ്റ്റോക്ക് ചെ യ്യുന്നതില്‍ നി ന്നും പമ്പ് ഉടമകളെ പിന്തിരിപ്പിക്കുന്നതെ ന്നും പറയുന്നു. കഴിഞ്ഞ ദി വസം രാത്രി കാഞ്ഞങ്ങാട് ടൗണ്‍ പെട്രോള്‍ പമ്പില്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഇന്ധനം നിറയ്ക്കാന്‍ ക്യൂ നിന്നത്. രാത്രി എട്ടുമണിയായിട്ടും തിരക്ക് ഒഴിഞ്ഞിരുന്നില്ല. പെട്രോള്‍ ലഭിക്കാതെ ഇരുചക്രവാഹനങ്ങള്‍ തിരിച്ചുപോകേണ്ട സ്ഥിതിയുമുണ്ടായിട്ടുണ്ട്. വിനായക ടാക്കീസിന് സ മീപവും, മാവുങ്കാലില്‍ വന്ദേമാതരം പമ്പിലും, ടൗണിലെ പമ്പിലും നേരത്തെ ഇന്ധനം തീര്‍ന്നിരുന്നു. ഇന്ധനം സ്റ്റോ ക്കെടുക്കാതിരിക്കുന്നത് നിയമ വിരുദ്ധമായിട്ടും ലാഭം മാത്രം നോക്കി ഇത്തരത്തില്‍ ചെയ്യുന്നത് ഉപഭോക്താക്കളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് ജനങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: