കാസര്‍കോട്: പാര്‍ട്ടിയില്‍ നിന്നും അണികളുടെ കൊഴിഞ്ഞുപോക്കില്‍ തടയിടാന്‍ കഴിയാത്ത സിപിഎം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചു. കാസര്‍കോട് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പലഭാഗത്തും നിരവധി പേരാണ് ഇരുമുന്നണികളും വിട്ട് ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്താന്‍ ഗണേശോത്സവം, ശ്രീകൃഷ്ണജയന്തി പോലുള്ള ഉത്സവങ്ങള്‍ വരെ നടത്താന്‍ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപിയുടെ വളര്‍ച്ച പിണറായി വിജയനും, രമേഷ് ചെന്നിത്തലക്കും ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അക്രമം അഴിച്ചുവിട്ട് അണികളെ പിടിച്ചു നിര്‍ത്താമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: