പെരിയ: ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തില്‍ പങ്കാളിയാണ് താനെന്ന് ഓരോ ഭാരതീയനും അഭിമാനിക്കുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ പേരിലാണെന്ന് പെരിയ ഗവ.ഹൈസ്കൂള്‍ പ്രധാനാധ്യാപകന് വി.ജെ.സ്കറിയ അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം പെരിയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രവീശ തന്ത്രി കുണ്ടാര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മികച്ച പശുപാലകരെ അദ്ദേഹം ആദരിച്ചു. കെ.വി.ഗണേശന് കൃഷ്ണഗീതി പുരസ്കാരം വിതരണം ചെയ്തു. ടി.മാധവന് നടുവില്‍ വീട് അധ്യക്ഷത വഹിച്ചു. ഗോവിന്ദന് കരുണാലയം സ്വാഗതവും കുഞ്ഞമ്പു പന്നിക്കുന്ന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: