കൂറ്റനാട്: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 5ന് ശ്രീകൃഷ്ണജയന്തി ബാലദിനം വിവിധപരിപാടികളോടെ ആഘോഷിക്കുന്നു. വീടിന് ഗോവ് നാടിന് കാവ് , മണ്ണിനും മനസ്സിനും പുണ്യം എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനും ഗോപരിപാലനത്തിനും ഊന്നല്‍ നല്‍കിയാണ് ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നടത്തുന്നത്. ഇതിനു മുന്നോടിയായി ആഗസ്റ്റ് 31 ന് താലൂക്കിലെ ഇരുപത്തഞ്ചോളം കേന്ദ്രങ്ങളില്‍ പതാകദിനം, ഗോപൂജ എന്നിവ സംഘടിപ്പിച്ചു. ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷന്‍ വിജയന് ചാത്തന്നൂര്‍, ജില്ലാ ഉപാദ്ധ്യക്ഷന്‍ നാരായണന് മാസ്റ്റര്‍, രക്ഷാധികാരി ഡോ.ടി.ജി.വിജയകുമാര്‍, സുജിത്, ഹരിഹരന്, സുരേഷ്, വിഷ്ണു, മണികണ്ഠന്, ഉണ്ണികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
5ന് തൃത്താല താലൂക്കില്‍ 42 സ്ഥങ്ങളിലായി അയ്യായിരത്തോളം ഉണ്ണിക്കണ്ണന്മാരും ഗോപികവേഷങ്ങളും അണിനിരക്കുന്ന ശോഭായാത്രകള്‍ക്ക് വിവിധ നിശ്ചലദൃശ്യങ്ങള്‍,ഭജനസംഘങ്ങള്‍, പഞ്ചവാദ്യം എന്നിവ അകമ്പടിയോകും.
മേഴത്തൂര്‍, തണ്ണീര്‍ക്കോട്, കറുകപുത്തൂര്‍, നെല്ലിക്കാട്ടിരി, തണ്ണീര്‍ക്കോട്, കല്ലടത്തൂര്‍, കോതച്ചിറ, വാവന്നൂര്‍, പെരിങ്ങോട് തുടങ്ങി പത്തോളം കേന്ദ്രങ്ങളില്‍ മഹാശോഭയാത്രയും ഉണ്ടായിരിക്കും. കൂടാതെ വിവിധയിടങ്ങളില്‍ സാംസ്കാരിക സമ്മേളനങ്ങള്‍, ഗോ പരിപാലകരെയും കര്‍ഷകരെയും ആദരിക്കല്‍, കുടുംബസംഗമം, ഉറിയടി മത്സരം, എന്നിവയും നടക്കും.
ബാലഗോകുലത്തിന്റെ ബൃഹത് പദ്ധതിയായ അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ പ്രവര്ത്തനങ്ങളോനനുബന്ധിച്ച് ‘കണ്ണന് ഒരു കാണിക്ക’ സമര്പ്പണയജ്ഞവും ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി നടക്കുമെന്ന് ബാലഗോകുലം ശ്രീകൃഷ്ണജയന്തി സ്വാഗതസംഘ ഭാരവാഹികള്‍ അറിയിച്ചു
കുഴല്‍മന്ദം: കോട്ടായി പാക്കഞ്ഞി നാരായണമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ഉത്സവം അഞ്ചിനു ആഘോഷിക്കും. രാവിലെ അഞ്ചിനു ഗണപതിഹോമം. തുടര്‍ന്നു പ്രത്യേക പൂജകള്‍, ഒന്പതിനു വിളക്കു പൂജ, 11.30 അന്നദാനം, ഉച്ചയ്ക്ക് മൂന്നിനു ആന, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ശോഭായാത്രാരംഭം, വൈകിട്ട് ഏഴിനു ദീപാരാധന.
പെരുങ്ങോട്ടുകുറിശ്ശി: പഞ്ചായത്ത് ബാലഗോകുലം ശ്രീകൃഷ്ണജയന്തി അഞ്ചിനു ആഘോഷിക്കും. രാവിലെ പ്രത്യേക പൂജകള്‍ നടക്കും. വൈകിട്ട് മൂന്നിനു വിവിധ പ്രദേശങ്ങളില്‍നിന്ന് ആരംഭിക്കുന്ന വാദ്യാകമ്പടിയോടെ ശോഭായാത്ര പെരുങ്ങോട്ടുകുറിശ്ശിയില്‍ സംഗമിക്കും. തുടര്‍ന്നു ദീപാരാധന, പ്രസാദ വിതരണം എന്നിവ നടക്കും. ഉല്‍സവ് പ്രമുഖ് എം. മുരളീധരന് നേതൃത്വം നല്‍കും.
കുലുക്കല്ലൂര്‍: ശ്രീസരസ്വതി ബാലഗോകുലത്തിന്റെയും ജയ്ശ്രീറാം സാംസ്കാരിക സംഘത്തിന്റെയും നേതൃത്വത്തില്‍ അഞ്ചിന് വെള്ളാഞ്ചീരി ശിവക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. രാവിലെ ആറിന് വിശേഷാല്‍പൂജ, ഒന്‍പതിന് ഗോപൂജ. മൂന്നിന് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്ര. വൈകിട്ട് ആറിന് പ്രസാദവിതരണത്തോടെ സമാപിക്കും.
പുലാപ്പറ്റ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി വിപുലമായി ആഘോഷിക്കും. പുലാപ്പറ്റയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴോളം ശോഭയാത്രകള്‍ ഉമ്മനഴി പത്തീശ്വരം ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭയാത്രയായി കൂട്ടാല മല്ലീശ്വരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും. ഇതോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍: രവി ഗുരുസ്വാമി, ചന്ദ്രമോഹനന്(രക്ഷാധികാരി), അനില്‍.എസ്.നായര്‍(പ്രസി), എം.ജി.രവി(വൈസ്.പ്രസി), സെക്രട്ടറി(കൃഷ്ണനുണ്ണി)പി.എ.സുരേന്ദ്രന്(ട്രഷറര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: