കാഞ്ഞങ്ങാട്: സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്കുള്ള അണികളുടെ കൊഴിഞ്ഞ് പോക്ക് തടയാനാകാതെയും, ജില്ലയില്‍ ബിജെപിയുടെ അസൂയാവഹമായ വളര്‍ച്ചയിലും അസ്വസ്തത പുണ്ട സിപിഎം നേതൃത്വം ജില്ലയില്‍ അക്രമം നടത്താന്‍ അണികളെ കയറൂരി വിട്ടിരിക്കുകയാണ്.
ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനബന്ധിച്ച മത്സരപരിപാടികള്‍ നടക്കുന്നതിനിടെയാണ് കൊളവയലില്‍ സിപിഎം അക്രമം അഴിച്ചു വിട്ടത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജില്ലയില്‍ 5ന് നടക്കുന്ന ശോഭായാത്രകളില്‍ ജനപങ്കാളിത്തം കുറയ്ക്കാനുള്ള ഗൂഢതന്ത്രവും അക്രമത്തിന് പിന്നിലുണ്ട്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും ജില്ലയിലെ ഗ്രാമ ഗ്രാമാന്തരങ്ങള്‍ തോറും നടക്കാറുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിലും ആഘോഷങ്ങളിലും സിപിഎം കുടുംബത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ സജീവമായി പങ്കെടുക്കുകയും കുട്ടികളെ ശ്രീകൃഷ്ണ വേഷം കെട്ടിക്കുകയും ചെയ്യാറുണ്ട്. സംഘ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ ഇത്തരം സാമൂഹിക ആഘോഷങ്ങള്‍ സിപിഎമ്മില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്കിന് കാരണമാകുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കൊഴിഞ്ഞു പോക്ക് തടയാന്‍ കണ്ണൂര്‍ മോഡല്‍ ആഘോഷങ്ങള്‍ ജില്ലയില്‍ നടത്താന്‍ കഴിയാത്തതുകൊണ്ടാണ് ശ്രീകൃഷ്ണ ജയന്തി പോലുള്ള ആഘോഷങ്ങള്‍ക്ക് നേരേ അക്രമത്തിന് കോപ്പുകൂട്ടുന്നത്. ഇതിന്റെ ഭാഗമായാണ് നിരവധി സ്ഥലങ്ങളില്‍ ബാലഗോകുലം സ്ഥാപിച്ച കൊടിതോരണങ്ങളും ബാനറുകളും നശിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ സിപിഎമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ നേതൃത്വത്തിന്റെ നെറികേടിനെ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ബിജെപിയിലേക്കുള്ള ഒഴുക്ക്.
സംഘ വിവിധ ക്ഷേത്ര നേതാക്കള്‍ കായക്കുന്നിലെ വിജയന്റെ വീട് സന്ദര്‍ശിക്കുന്നു
കൊഴിഞ്ഞ് പോക്ക് തടഞ്ഞ് നിര്‍ത്താനാകാതെ വിറളി പൂണ്ടിരിക്കുന്ന ഇടത് പക്ഷ സംഘടനകള്‍ സംഘപ വിവിധക്ഷേത്ര പ്രസ്ഥാനങ്ങള്‍ക്ക് നേരെ വ്യാപകമായ അക്രമണങ്ങള്‍ അഴിച്ച് വിടുകയാണ്. മദ്യവും, ആയുധങ്ങളും മറ്റും നല്കി അക്രമണത്തിനായി സിപിഎം ക്രിമിനലുകളെ ജില്ലയിലെ പല ഭാഗങ്ങളിലും വിന്യസിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക് സിപിഎമ്മിന് വന്‍ ക്ഷീണമാണ് വരുത്തിയിരുക്കുന്നത്. പല സ്ഥലങ്ങളിലും പാര്‍ട്ടി പരപാടികള്‍ക്ക് വേണ്ടത്ര ആളെ കിട്ടാത്ത സ്ഥിതിയാണുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ കായക്കുന്ന്, കൊളവയല്‍ തുടങ്ങിയ ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള പ്രദേശങ്ങളില്‍ ബിജെപിക്കാര്‍ക്ക് നേരെ ശക്തമായ അക്രമമാണ് സിപിഎം നടത്തിയത്. ജില്ലയിലെ ലക്ഷക്കണക്കിന് വരുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ നിരപരാധികളായ വീട്ടമ്മമാരെയും കുട്ടികളെയും യുവജനങ്ങളെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ജില്ലയില്‍ ആരംഭിച്ച അക്രമണ പരമ്പര. പക്ഷെ അക്രമണത്തിലൂടെ ഭീതി ജനിപ്പിച്ച് അണികളെ കൂടെക്കൂട്ടാമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടലുകള്‍ വെറും കണക്കുകൂട്ടലുകളായി തന്നെ അവശേഷിക്കും. ഇന്ന് ജില്ലയില്‍ ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ കൂടെയുണ്ടെന്ന് പറയപ്പെടുന്ന അണികളില്‍ ഭൂരിപക്ഷവും മാനസികമായി അവരുടെ കൂടെയില്ലെന്ന സത്യം പാര്‍ട്ടി തിരിച്ചറിയുമ്പോഴെക്കും അവരുടെ അടിത്തറ പൂര്‍ണ്ണമായും തകര്‍ന്നിരിക്കും.
കായക്കുന്ന് തിരുവോണ ദിവസം സിപിഎം അക്രമത്തില്‍ പൂര്‍ണമായും തകര്‍ത്ത ബിജെപി പ്രവര്ത്തകന് വി.കെ.വിജയന്റെ കായക്കുന്നിലെ വീട്, വിജയന്റെ ജ്യേഷ്ഠന്റെ മകന് ശ്രീനാഥ്, ആനന്ദ്, കുത്തേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വി.കെ.പുഷ്പരാജ് എന്നിവരുടെ വീടുകള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. പുഷ്പരാജിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സാന്ത്വനപ്പെടുത്തിയാണ് നേതാക്കള്‍ മടങ്ങിയത്. കൊളവയലില്‍ നടന്ന് അക്രമത്തില്‍ അപ്പക്കുഞ്ഞി, തങ്കമണി, ഇന്ദിര, കെ.വി.നാരായണന്. കെ.വി.ഗണേശന് എന്നിവരുടെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കൊളവയലിലെ വിവേകാനന്ദ വിദ്യാമന്ദിരത്തിന്റെ ജനലുകള്‍ പൂര്‍ണമായും തകര്‍ത്തു. വീട് തകര്‍ത്തതിനെതിരെ ഹൊസ്ദൂര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
രണ്ടു ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്ന കൊളവയല്‍, കാറ്റാടി എന്നീ പ്രദേശങ്ങള്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ സന്ദര്‍ശിച്ചു. ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിനു മുന്നോടിയായി കൊളവയല്‍ വിവേകാനന്ദ വിദ്യാലയത്തിനു സമീപത്ത് ബാലഗോകുലം സംഘടിപ്പിച്ച ഉറിയടി മത്സരം സിപിഎം പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തുകയും കൊളവയല്‍ വിവേകാനന്ദ വിദ്യാലയവും 5 ബിജെപി പ്രവര്‍ത്തകരുടെ വീടുകളും തകര്‍ക്കുകയുമായിരുന്നു. അപ്പക്കുഞ്ഞി, തങ്കമണി, ഇന്ദിര, കെ.വി.നാരായണന്, കെ.വി.ഗണേശന് എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. അപ്പക്കുഞ്ഞിയുടെ വീട് പൂര്‍ണ്ണമായി തകര്‍ന്നു. സിപിഎം പ്രവര്‍ത്തകരായ സുര്‍ജിത്ത് കാറ്റാടി, സുഭാഷ്, സന്തോഷ്, ഷിജു, സി.എച്ച് ബാബു എന്നിവരാണ് അക്രമത്തിനു നേതൃത്വം നല്‍കിയത്. ഈ ക്രിമിനല്‍ സംഘം മണിക്കൂറുകളോളം റോഡ് ഉപരോധിക്കുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് തടയുകയും ചെയ്തു. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.വി. ചന്ദ്രന്, ലോക്കപ്പില്‍ വെച്ച് പോലീസിന്റെ മര്‍ദ്ദനമേറ്റ യദുകൃഷ്ണന്, ശരത്ത്, സന്ദീപ് എന്നിവരെയും ഗോപാലന്‍കുട്ടി മാസ്റ്റര്‍ സന്ദര്‍ശിച്ചു. എബിവിപി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി. മഹേഷ്, ആര്.എസ്.എസ്. വിഭാഗ് പ്രചാരക് വി.ഗിരീഷ്, ജില്ലാ സംഘചാലക് പി. ഗോപാലകൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
കൊളവയലിലെ സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്നവരെ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ന്ദര്ശിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: