കാഞ്ഞങ്ങാട്: തിരുവോണ നാളിലും തുടര്‍ന്നുളള ദിവസങ്ങളിലും ജില്ലയിലെ പലഭാഗങ്ങളിലും അനിഷ്ട സംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍, കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമാധാനകമ്മിറ്റി യോഗം കഴിഞ്ഞ് പ്രവര്‍ത്തകര്‍ പുറത്തിറങ്ങും മുമ്പേ സിപിഎം അക്രമം. അമ്പലത്തറ ടൗണിലാണ് സംഭവം.
ഇന്നലെ വൈകുന്നേരം 5 മണിയോടുകൂടി ടൗണിലെത്തിയ ബിജെപി പ്രവര്ത്തകന് ഗുരുപുരം പാടി സ്വദേശി ആശാരി കുമാരന് നേരെയാണ് അക്രമം ഉണ്ടായത്. ഇയാളെ മര്‍ദിച്ച് അവശനാക്കിയ ശേഷം കുമാരന് സഞ്ചരിച്ചിരുന്ന ബൈക്ക് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നത് സിപിഎം തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി പറഞ്ഞു. സംഭവത്തെ ബിജെപി ജില്ലാ കമ്മറ്റി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: