കാഞ്ഞങ്ങാട്: വര്‍ഗീയ സംഘര്‍ഷ കേസുകളില്‍ പ്രോസിക്യൂഷന് അനുമതി വൈകുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഡോ.എ ശ്രീനിവാസ അഭിപ്രായപ്പെട്ടു. പല കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. ഇത് സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും ജില്ലയില്‍ പോലീസിന്റെ ജോലിഭാരം അധികമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവോണ നാളിലും തുടര്‍ന്നുളള ദിവസങ്ങളിലും ജില്ലയിലെ പലഭാഗങ്ങളിലും അനിഷ്ട സംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍, കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമാധാനകമ്മിറ്റി യോഗത്തില്‍ ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ തീരുമാനമായി. ഇ.ചന്ദ്രശേഖരന് എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ വീടുകയറി അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനമായി. പ്രശ്നബാധിതമേഖലയില്‍ ശക്തമായ പോലീസ് സേനയെ വിന്യസിക്കും. ശ്രീകൃഷ്ണജയന്തി ഘോഷയാത്രയോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കാനും ധാരണയായി. ഹോസ്ദൂര്‍ഗ്ഗ്, അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരാഴ്ച നിരോധനാജ്ഞ നിലനില്ക്കും. അക്രമസംഭവങ്ങളെ യോഗം അപലപിച്ചു.
വ്യക്തിപരമായ പ്രശ്നങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്ന സിപിഎമ്മിന്റെ നയം യോഗത്തില്‍ തുറന്നു കാട്ടപ്പെട്ടു. സിപിഎം സംയമനം പാലിച്ചാല്‍ അക്രമം കുറയുമെന്നും അതിന് ബിജെപി സഹകരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ആര്‍എസ്എസ് ബിജെപി നേതൃത്വം പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു. പി. കരുണാകരന് എംപി, ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍, ആര്‍ഡിഒ ഡോ.പി.കെ ജയശ്രീ, ഡിവൈഎസ്പി ഹരിശ്ചന്ദ്രനായിക്, ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ വൈ.എം.സി സുകുമാരന്‍, വിവിധ രാഷ്ട്രീയപ്രതിനിധികളായ കെ.പി സതീഷ് ചന്ദ്രന്, എംവി ബാലകൃഷ്ണന്, അഡ്വ. സി.കെ ശ്രീധരന്, അഡ്വ. കെ ശ്രീകാന്ത്, എംസി കമറുദ്ദീന്, എം.പൊക്ലന്‍, വി.കമ്മാരന്, പി.സി രാജേന്ദ്രന്, എ.വി രാമകൃഷ്ണന്, ടി. കോരന്, ബങ്കളം കുഞ്ഞികൃഷ്ണന്, അഡ്വ. എം.സി ജോസ്, എ.വേലായുധന്, ഇ.കൃഷ്ണന്, കെ.പ്രേമരാജ്, എസ്.കെ.കുട്ടന്, കെ.വി.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: