പരപ്പനങ്ങാടി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് മോശമായി ചിത്രീകരിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരൂരങ്ങാടി മണ്ഡലം കമ്മറ്റി ആഭ്യന്തര വകുപ്പിന് പരാതി നല്കി. യുഎഇ സന്ദര്‍ശനത്തിനെ സസ്യാഹാരം കഴിക്കുന്ന ചിത്രം ഫോട്ടോഷോപ്പില്‍ മാറ്റി ബീഫും കുബൂസും കഴിക്കുന്ന ചിത്രമാക്കി മാറ്റിയാണ് പ്രചരിപ്പിച്ചത്. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ ഇത് പ്രചരിച്ച ഉടന്‍ തന്നെ ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന-കേന്ദ്ര ആഭ്യന്തരവകുപ്പുകള്‍ക്ക് പരാതി നല്‍കിയത്.
ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ പ്രധാനമന്ത്രിയെ അവഹേളിക്കുകയാണെന്നും, സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും ബിജെപി കുറ്റപ്പെടുത്തി. ഇത്തരം മനോഭാവമുള്ളവര്‍ ഭാരതത്തെ തന്നെയാണ് അപകീര്‍ത്തിപ്പെടുത്തുന്നത്. ഇവരെ നിയമത്തിന് മുന്പില് കൊണ്ടുവരാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്കി. മുമ്പ് മലപ്പുറം ജില്ലക്കാരനായ മന്ത്രിയെ സോഷ്യല്‍ മീഡിയയില്‍ അവഹേളിച്ചെന്ന കാരണത്താല്‍ ഒരു യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസാണ് പ്രധാനമന്ത്രിയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത്. മണ്ഡലം സെക്രട്ടറി ഉള്ളേരി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: