കോഴിക്കോട്: പതഞ്ജലി യോഗ റിസര്‍ച്ച് സെ ന്ററിന്റെ കക്കോടി ബദിരൂര്‍ തപോവനത്തില്‍ നിര്‍മ്മിക്കുന്ന ധ്യാനമണ്ഡപത്തിന്റെ ശിലാസ്ഥാപനം സ്വാമി ചിദാനന്ദപുരി നിര്‍വ്വഹിച്ചു. ശിലാസ്ഥാപനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം തലശ്ശേരി ജില്ലാ ജഡ്ജ് കെ.ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യം പ്രദാനം ചെയ്യുന്ന ഒരവസ്ഥ യോഗ പരിശീലനത്തിലൂടെ പ്രാപ്തമാക്കാന്‍ കഴിയുമെന്ന് ജില്ലാ ജഡ്ജ് ബൈജുനാഥ് പറഞ്ഞു.
ശരിയായ രീതിയില്‍ യോഗ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ചിട്ടയുള്ള സമൂഹം കെട്ടിപ്പടുക്കാന്‍ യോഗ ധ്യാനപരിശീലനം അനിവാര്യമാണ്. വിഷലിപ്തമായ പച്ചക്കറികളും മലിനമായ വായുവും മനുഷ്യനെ നിത്യരോഗികളാക്കുമ്പോള്‍ ഇതിന് പരിഹാരം യോഗ പരിശീലനവും ഭക്ഷണക്രമീകരണവും ചിട്ടയായ ജീവതവുമാണെന്ന് സ്വാമി അനുഗ്രഹപ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് അധ്യക്ഷത വഹിച്ചു. യോഗാചാര്യ പി. ഉണ്ണിരാമന്, രാജന് മലയില്‍, സി.പ്രഭാകരന്, ഡോ. ആര്.പി. ഭട്ടാചാര്യ, ഉണ്ണികൃഷ്ണന് കെ. കെ, സത്യന് ചന്ദ്രോത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൗണ്‍സിലര്‍ പി. സത്യനാഥ് സ്വാഗതവും സായിപ്രകാശ് എം.ടി. നന്ദിയും പറഞ്ഞു. ബദിരൂര്‍ അകലാപ്പുഴ തീരത്തുള്ള പ്രകൃതി രമണീയമായ കുന്നിന്മുകളില് മുവ്വായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കേരളീയ വാസ്തുശില്പ ശൈലിയിലാണ് ധ്യാനമണ്ഡപം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: