കോഴിക്കോട്: ജില്ലയില്‍ സിപിഎം അക്രമം വ്യാപകം. ആസൂത്രിതമായാണ് വിവിധ കേന്ദ്രങ്ങളില്‍ അക്രമം നടത്തുന്നതെന്നാണ് വിവിധ സംഭവങ്ങള്‍ തെളിയിക്കുന്നത്. പേരാ മ്പ്ര നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സം സ്ഥാന സെക്രട്ടറിയുമായ ടി.പി. രാമകൃഷ്ണന്റെ മകന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. വളയത്തിനടുത്ത് കല്ലുനിര, നാദാപുരത്തിനടുത്ത് ചിയ്യൂര്, കക്കംവെള്ളി, പെരിങ്ങൊളം എന്നിവിടങ്ങളില്‍ ആസൂത്രിമായ രീതിയിലാണ് അക്രമം നടന്നത്,
എബിവിപി കോഴിക്കോട് ജില്ലാ കണ്‍വീനര്‍ കെ.പി. പ്രേംജിത്താണ് പെരിങ്ങളം കുരിക്കത്തൂരില്‍ വെച്ച് അക്രമിക്കപ്പെട്ടത്. എബിവിപി പ്രവര്‍ത്തകന്റെ അച്ഛന് മരണപ്പെട്ടതുമായി ബന്ധപ്പെട്ട വീട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടയിലാണ് പത്തോളം വരുന്ന സിപിഎം സംഘം ആയുധങ്ങളുമായി പ്രേംജിത്തിനെ അക്രമിച്ചത്. പരിക്കേറ്റ പ്രേംജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അന്നേ ദിവസം തന്നെ ആര്‍എസ്എസ് കുന്ദമംഗലം താലൂക്ക് കാര്യകാരി അംഗം സുകേഷിനെ ഒരു സംഘം സിപിഎം അക്രമികള്‍ ഇരുചക്രവാഹനങ്ങളില്‍ പിന്തുടര്ന്നത്. വയനാട്ടില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന സുകേഷിനെ പെരുവഴിക്കടവിനടുത്തുവെച്ചാണ് അപായപ്പെടുത്താന്‍ ശ്രമമുണ്ടായത്. സുകേഷ് സഞ്ചരിച്ചിരുന്ന വാഹനത്തെ തടയാന്‍ ശ്രമിക്കുകയും ഇരുമ്പ് വടികള്‍ കൊണ്ട് അടിക്കുകയും ചെയ് തു. സുകേഷ് അക്രമികളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കെ.എല്‍ 11 എഡി 5349, കെ.എല്‍ 57 എഫ് 1947 എന്നീ രണ്ടു വണ്ടി നമ്പറുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നാദാപുരത്തിനടുത്ത് ചിയ്യൂരില്‍ രക്ഷാബന്ധന് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെയാണ് അക്രമം ഉണ്ടായത്. ബിരുദ വിദ്യാര്‍ത്ഥിയായ അനുരാഗിനെയാണ് ഒരു പറ്റം സിപിഎം-ഡിവൈഎഫ്ഐ അക്രമികള്‍ മര്‍ദ്ദിച്ചത്. നിരവധി പേര് സിപിഎം വിട്ട് ആര്‍എസ്എസില്‍ ചേര് ന്നതിന്റെ പ്രതികാരമായാണ് അക്രമം നടന്നത്.
വെള്ളിയൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടിപി രാമകൃഷ്ണന്റെ മകന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ഇവിടേയും സിപിഎമ്മിലെ കൊഴിഞ്ഞുപോക്കാണ് അക്രമത്തിനു കാരണമായത്. വളയം കല്ലുനിരയില്‍ സംഘടിച്ചെത്തിയ അക്രമിസംഘം ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടിന് നേരെ അക്രമം നടത്തുകയായിരുന്നു. രണ്ട് കാറുകളും അക്രമികള്‍ തകര്‍ത്തു. ബ്രാ ഞ്ച് സെക്രട്ടറി കുമാരന്റെ നേ തൃത്വത്തിലായിരുന്നു ഇവിടെ അക്രമം അരങ്ങേറിയത്.
നിട്ടൂരില്‍ സേവാഭാരതി ഓഫീസിനു നേരെയും അക്രമം നടന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഓഫീസിനു നേരെ കല്ലേറുണ്ടായത്. കായക്കൊടിയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ധനശേഖരണത്തിലേര്പ്പെട്ട പ്രവര്‍ത്തകരെയാണ് സിപിഎം സംഘം അക്രമിച്ചത്. രക്ഷാബന്ധന് ആഘോഷം, ശ്രീകൃഷ്ണജയന്തി ആഘോഷം എന്നിവയുടെ ഭാഗമായി സിപിഎംകേന്ദ്രങ്ങളില് ഉണ്ടാകുന്ന വമ്പിച്ച സ്വീകാര്യതയാണ് ജില്ലയില്‍ പരക്കെ അക്രമം ഉണ്ടാകാന്‍ കാരണം.സംഘര്‍ഷം സൃഷ്ടിച്ച് സിപിഎമ്മില്‍ നിന്നുള്ള ഒഴുക്ക് തടയാനാണ് ശ്രമം. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയും ആസൂത്രണത്തോടെയുമാണ് വിവിധ ഭാഗങ്ങളില്‍ അക്രമം അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: