കുമ്പള : കുമ്പള ഉപ്പള ദേശിയ പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിക്കാന്‍ വേറിട്ട വഴികളുമായി കുമ്പള ഉപ്പള എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയത് കൗതുകമായി. തിരുവോണ നാളില്‍ ദേശിയ പാതയില്‍ കുഴിയെണ്ണല്‍ മത്സരം സംഘടിപ്പിച്ചാണ് വാട്സ് ആപ്പ് കൂട്ടായ്മയില നിന്നും ഉടലെടുത്ത കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധിച്ചത്.
രാവിലെ പത്ത് മണിയോടെ കുമ്പള ബദര്‍ ജുമാ മസ്ജിദിനു മുമ്പില്‍ ദേശിയ പാതയോരത്ത് ഒത്തു കൂടിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പത്തരയോടെ പ്ലക്കാര്ഡുമൊരുക്കി കുമ്പള പാലത്തിനടുത്തുള്ള സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്തി. പിന്നീട് പാലം മുതല്‍ ടൗന്‍ ജഗ്ഷന് വരെയുള്ള നൂറു മീറ്റര്‍ പാതയിലുള്ള കുഴികള്‍ എണ്ണിത്തീര്‍ക്കുകയായിരുന്നു. കുഴിയെണ്ണല്‍ മത്സരത്തില്‍ ജെതാക്കളായവര്ക്കു സമ്മാനവും നല്കി.
കുമ്പള-ഉപ്പള എന്‍ എച്ച്. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് കെ.എഫ്.ഇക്ബാല്‍, വൈസ് ചെയര്മാന് കെ.രാമകൃഷ്ണന്, കണ്‍വീനര്‍ അബ്ദുല്ലത്തീഫ് കുമ്പള തുടങ്ങിയവര്‍ നേതൃത്വം നല്കി. യാത്രക്കാര്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. കുമ്പള ഉപ്പള ദേശിയ പാത ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും അടുത്ത റ്റെണ്ടര്‍ പ്രകാരം പണി തുടങ്ങുമ്പോള്‍ ഗുണ നിലവാരം ഉറപ്പുവരുത്തണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: