മാനന്തവാടി : മാവോയിസ്റ്റ് കബനിദളത്തിന്റെ കാട്ടുതീ ലഘുലേഖയുടെ ഈ മാസത്തെ ബുള്ളറ്റിന് മാനന്തവാടിയിലെ മാധ്യമങ്ങളുടെ ഓഫീസുകളില്‍ കണ്ടെത്തി. മാവോനേതാവ് രൂപേഷിന്റെ അറസ്റ്റിന്ശേഷം രണ്ടാംതവണയാണ് കാട്ടുതീ ലക്കം പുറത്തിറങ്ങുന്നത്. ഓണത്തലേന്നാണ് പത്രം ഓഫീസുകളില്‍ ലഘുലേഖ എത്തിയത്.
സെപ്തംബര്‍ രണ്ടിന് നടക്കുന്ന തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്കിന് അഭിവാദ്യങ്ങള്‍, കര്‍ഷകരുടെ ശവത്തില്‍ കുത്തി രസിക്കുന്ന മന്ത്രിമാര്‍, ആദിവാസികള്‍ക്ക് ചെന്നിത്തലയുടെ മൊബൈ ല്‍ഫോണ്‍ വാഗ്ദാനം, കുഞ്ഞോത്ത് പലിശക്കാരന് നാസറിന്റെ അറസ്റ്റ് എന്നിവ പരാമര്‍ശിച്ചുള്ള ലേഖനങ്ങളാണ് കാട്ടുതീയിലുള്ളത്. സാമ്രാജ്യത്വം, മുതലാളിത്വം ജാതി ജന്മിത്വം എന്നിവ ഇല്ലാതാക്കി പുതിയ ഇന്ത്യ കെട്ടിപടുക്കാന്‍ ജനാധിപത്യവിപ്ലവത്തിന്റെ നേതൃനിരയിലേക്ക് ഉയരാന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്യുന്നതാണ് ലഘുലേഖ. ഇതിനകം 187 പേര് ആത്മഹത്യ ചെയ്തിട്ടും കര്ഷകര്ക്കാന് അനുവദിച്ച 251 കോടി ലാപ്സാക്കാന്‍ സാഹചര്യമൊരുക്കിയ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ലഘുലേഖയില്‍ വിമര്‍ശിക്കുന്നു. വയനാട്ടില്‍ പുതിയതായി 14 ക്വാറികള്‍ ആരംഭിച്ച് സമ്പന്നവര്‍ഗ്ഗത്തിന്റെ സഹായിയായി വര്‍ത്തിക്കാന്‍ സൈനികവല്ക്കരണമാണ് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും ലഘുലേഖയില്‍ വിമര്‍ശനമുണ്ട്.
ബ്ലേഡ് പലിശക്കാരന് കുഞ്ഞോം നാസറിന്റെ അറസ്റ്റ് നാടകമാണെന്നും നാസര്‍ പിടിച്ചെടുത്ത പാവപ്പെട്ടവരുടെ മുതല്‍ പിടിച്ചെടുക്കാന്‍ ബലപ്രയോഗമാണ് മാര്‍ഗ്ഗമെന്നും കാട്ടുതീയില്‍ വിശദീകരിക്കുന്നു. രൂപേഷിന്റെ അറസ്റ്റിനുശേഷവും തങ്ങള്‍ സജീവമാണെന്നതാണ് ലഘുലേഖ ഇട്ടതിലൂടെ തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: