തിരുവനന്തപുരം: ഓണക്കാലം മദ്യവിമുക്തമാക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഗാന്ധി സ്മാരകനിധി ചെയര്മാന് പി. ഗോപിനാഥന്‍നായര്‍. ഓണക്കാലത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പി. സുധീറിന്റെ നേതൃത്വത്തില്‍ തിരുവോണദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ നിരാഹാരസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓണക്കാലത്ത് മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമായിരുന്നു. മദ്യത്തിനെതിരെ ശക്തമായ ബോധവത്കരണം നടത്തണമെന്നും ഗോപിനാഥന്‍നായര്‍ ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാനനേതാക്കളായ കെ.ആര്. ഉമാകാന്തന്‍, കെ.എന്‍. സുബാഷ്, സി. ശിവന്‍കുട്ടി, വി.വി. രാജേഷ്, ഡോ. പി.പി. വാവ, കരമനജയന്‍, വെങ്ങാനൂര്‍ സതീഷ്, ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ്, ജില്ലാനേതാക്കളായ കല്ലയം വിജയകുമാര്‍, ചെമ്പഴന്തി ഉദയന്‍, മുക്കംപാലമൂട് വിജയന്, ഇലകമണ്‍ സതീശന് തുടങ്ങിയവര്‍ സംസാരിച്ചു.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പ്രകാശ് ബാബു. കെ. ബിനുമോന്, ഭാരവാഹികളായ അഡ്വ. ആര്.എസ്. രാജീവ്, സുധീഷ് കൂട്ടാവിള, ബിജു ഇളമക്കുഴി, ലിജിന്‍ലാല്‍, സജികരവാളൂര്, ആര്.എസ്. സമ്പത്ത്, മണവാരി രതീഷ്, നിശാന്ത്, ചന്ദ്രകിരണ്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാപ്രസിഡന്റ് മുളയറ രതീഷ്, അഡ്വ. പ്രശാന്ത് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: