മഞ്ചേരി: വെങ്ങാട് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോകുലത്തിലുള്ള പശുക്കളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അയ്യപ്പ സേവാ സമാജം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യഥാവിധി സംരക്ഷിച്ചാല്‍ ഗോകുലത്തെ രാജ്യത്തെ ഏറ്റവും വലിയ ഗോശാലയാക്കി മാറ്റാമെന്നും ജില്ലയില്‍ ശുദ്ധമായ പാലും പാലുല്‍പ്പന്നങ്ങളും ജൈവകൃഷിക്കാവശ്യമായ ചാണകം, ഗോമൂത്രം എന്നിവ ലഭ്യമാക്കാനാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണ ജയന്തി വരെ ജില്ലയിലെ മുഴുവന്‍ ബീവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ. നാരായണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വി സത്യനാഥന്, കെ. ഗോപാലകൃഷ്ണന്, പി.കെ നാരായണന് മാസ്റ്റര്‍, ഉണ്ണികൃഷ്ണന് നായര്‍, രാജന് പി. നറൂകര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: