കോഴിക്കോട്: 55-ാമത് സ്കൂള്‍ കലോത്സവത്തില്‍ ഒന്നാംസ്ഥാനം പങ്കിട്ട പാലക്കാട് ജില്ലയ്ക്കുളള സ്വര്‍ണ്ണ കപ്പ് കൈമാറി. ഡി.ഡി.ഇ ഓഫീസില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഡി.ഡി.ഇ. ഗിരീഷ് ചോലയിലാണ് പാലക്കാട് ഡി.ഡി.ഇ. എ. അബൂബക്കറിന് ട്രോഫി കൈമാറിയത്. ചടങ്ങില്‍ ഡി.ഇ.ഒ ഗിരിജ അരികത്ത്, ഡി.പി.ഐ പി.ആര്.ഒ ബാബു ആര്, സംസ്ഥാന യുവജനോല്‍സവ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: