കോഴിക്കോട്: എല്‍പിജി വിതരണം കാര്യക്ഷമമാക്കുന്നതിന് വിതരണ ഏജന്‍സികള്‍ ശ്രദ്ധിക്കണമെന്ന് എഡിഎം ടി. ജനില്‍കുമാര്‍ പറഞ്ഞു. ജില്ലയിലെ എല്‍പിജി വിതരണം കാര്യക്ഷമമായി നടത്തുന്നുന്നെ് ഉറപ്പു വരുത്തുന്നതിനും ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ സംഘടിപ്പിച്ച എല്‍പിജി ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ എല്‍.പി.ജി വിതരണണം പൊതുവെ കാര്യക്ഷമമാണെങ്കിലും ഏതാനും ഏജന്‍സികള്‍ക്കെതിരെ അന്യായമായി സര്‍വീസ് ചാര്‍ജ് ഈടാക്കല്‍, ഹോം ഡെലിവറി നടത്താതിരിക്കല്‍, ഫോണ്‍ അറ്റന്റ് ചെയ്യാതിരിക്കല് തുടങ്ങിയ പരാതികള്‍ ലഭിച്ചു. മാവൂരില്‍ പുതുതായി അനുവദിച്ച എല്‍പിജി വിതരണ ഏജന്‍സി തുടങ്ങുന്നതിനുളള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സെയില്‍സ് ഓഫീസര്‍ അറിയിച്ചു. ആകെ ലഭിച്ച 24 പരാതികളും പരിഹരിച്ചു.
യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ രവീന്ദ്രന് കുരുനിലത്ത്, സീനിയര്‍ സൂപ്രണ്ട് സി.തോമസ്, വിവിധ കമ്പനി സെയില്‍സ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: