ചെറുതോണി : ആദിവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധപൂര്‍വ്വം മദ്യം നല്കിയ ഓട്ടോ ഡ്രൈവറെ ഇടുക്കി പോലീസ് പിടികൂടി. മണിയാറന്‍കുടി- ആനക്കൊമ്പന് സ്വദേശി പുത്തന്‍പുരയില്‍ അനീഷ് (25) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്കൂളിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വഴക്കുണ്ടാതതിനെ തുടര്‍ന്ന് അദ്ധ്യാപകരാണ് വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് മണിയാറന്‍കുടിയിലെ ഓട്ടോ ഡ്രൈവറായ അനീഷാണ് മദ്യം വാങ്ങി നിര്‍ബന്ധപൂര്‍വ്വം നല്‍കിയത് എന്ന് തിരിച്ചറിഞ്ഞത്. അദ്ധ്യാപകര്‍ ഇടുക്കി പോലീസില്‍ വിവരം നല്‍കിയതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സ്കൂളിലെ ചില പെണ്‍കുട്ടികളുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്കി പ്രലോഭിപ്പിച്ച ശേഷം ഇവരെ കൊണ്ട് പെണ്‍കുട്ടികളെ വശീകരിക്കുകയാണ് ഇയാളുടെ ലക്ഷ്യം. സ്കൂളിന് പുറത്തും മദ്യം വില്‍ക്കുന്നതായി പറയുന്നു. വിവാഹിതനും, രണ്ടു കുട്ടികളുടെ പിതാവാണ്. പ്രതിയെ ഇടുക്കി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: