വള്ളിക്കുന്ന്: കേന്ദ്രസര്‍ക്കാരിന്റെ ജനോപകാര പദ്ധതികളില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഗീതാ മാധവന്. ബിജെപി വള്ളിക്കുന്ന് പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കേന്ദ്രസര്‍ക്കാരിനെ ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. ഇത് അംഗീകരിക്കാന്‍ മടിയുള്ളത് കോണ്‍ഗ്രസിന് മാത്രമാണ്. അതുകൊണ്ടാണ് അവര്‍ പാര്‍ലമെന്റ് സ്തംഭനം പോലുള്ള സമരാഭാസങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വാരജിന് എതിരെ ആരോപണങ്ങള്‍ അഴിച്ചുവിടുകയാണ്, പക്ഷേ അതൊന്നും തെളിയിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ജനാധിപത്യ വിരുദ്ധമായ സമരം മൂലം രാജ്യത്തിന് കോടികളുടെ നഷ്ടമാണ് കോണ്‍ഗ്രസ് വരുത്തിവെച്ചിരിക്കുന്നത്. ഇതിനെല്ലാം ജനങ്ങളോട് മറുപടി പറയേണ്ടി വരും അവര്‍ കൂട്ടിച്ചേര്‍ത്തു.
വള്ളിക്കുന്ന് നേറ്റീവ് സ്കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് മണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.പ്രേമന് മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് പീതാംബരന് പാലാട്ട്, ജനറല്‍ സെക്രട്ടറിമാരായ സി.വി.വിനോദ് കുമാര്‍, ടി.കെ.രങ്കരാജന്‍, ഇ.സതീശന്, പി.വിനോദ്കുമാര്‍, പി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: