ചെറുതോണി : പാല്‍ക്കുളംമേട് ആല്‍പ്പാറ പോത്തിന്കാനത്തിന് സമീപമുള്ള പത്തേക്കര്‍ വനഭൂമി കൈയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ച നീക്കാനും ഭൂമി വീണ്ടെടുക്കാനും വനംവകുപ്പ് തയ്യാറാകുന്നില്ല. ഒരു കോണ്‍ഗ്രസ് നേതാവാണ് ചുരുളി പാല്‍ക്കുളം കെഎസ്ഇബി റോഡില്‍ നിന്ന് നൂറ് മീറ്റര്‍ വനത്തില്‍ ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. കയ്യേറ്റക്കാരനെതിരെ പരാതിയുമായി എത്തിയാല്‍ അവരെ ഗുണ്ടകളെകൊണ്ട് കൈകാര്യം ചെയ്യുകയാണ്. പാല്‍ക്കുളം മേടിന്റെ ചെങ്കുത്തായ് ചരിവുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഉരുള്‍പൊട്ടലിന് ഏറെ സാധ്യതയുള്ള മേഖലയാണ്. ഈ മേഖലയില്‍ നടക്കുന്ന ഇത്തരം അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: