അടൂര്‍: എല്ലാ സ്വാതന്ത്ര്യദിനത്തിനും റിപബ്ലിക്ദിനത്തിനും ദേശീയപതാക സ്വന്തം വീട്ടില്‍ ഉയര്‍ത്തിക്കൊണ്ട് മാതൃകയാകുകയാണ് നരേന്ദ്രനാഥ് എന്ന അദ്ധ്യാപകന്.കഴിഞ്ഞ 38 വര്‍ഷമായി ഈ പതിവ് തുടരുകയാണ് അദ്ദേഹം.ഈ ദിനങ്ങളില്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള ദേശീയപതാക രാവിലെ ഉയര്ത്തിവൈകിട്ട് അഴിച്ചുവെയ്ക്കും. ഈദിവസങ്ങളില്‍ എന്തു തിരക്കുണ്ടെങ്കിലും അതൊന്നും ഈ ചടങ്ങിനെ ഇതുവരെ ബാധിച്ചിട്ടില്ല. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിലും ദേശീയപതാക ഉയര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തകോഷത്തിലാണ് നരേന്ദ്രനാഥ് എന്ന അദ്ധ്യാപകന്.
ഇളമണ്ണൂര്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായിരുന്നു ബി. നരേന്ദ്രനാഥ്. പന്തളം തെക്കേക്കര പഞചായത്ത് പ്രസിഡന്റ്,എന്‍എസ്എസ് കരയോഗം പ്രസിന്റ്, എന്‍എസ്്എസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ സ്നേഹിക്കുവാനും ജനങ്ങളെ മനസിലാക്കുവാനും നമുക്ക് കഴിയും. ഇതിലൂടെ കറകളഞ്ഞ ദേശഭക്തി ഉണ്ടാകുമെന്നും അദ്ദേഹം കരുതുന്നു. അടിയന്തിരാവസ്ഥയും ജയപ്രകാശ് നാരായണന്റെ വാക്കുകളുമാണ് നരേന്ദ്രനാഥിന് പതാക ഉയര്ത്തസിന് പ്രചോദനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: