കൊയിലാണ്ടി: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമൊരുക്കി എന്‍എസ്എസ് വിദ്യാര്‍ത്ഥിക്കൂട്ടം മാതൃകയാവുന്നു. കൊയിലാണ്ടി ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് എന്‍എസ്എസ് യൂണിറ്റ് അടുത്ത ആഴ്ച മുതല്‍ ഭക്ഷണം വിതരണം നടത്തുക. പാത്രങ്ങളും മറ്റുപകരണങ്ങളും കൊയിലാണ്ടിയിലെ സാമൂഹ്യ-ജീവകാരുണ്യ സംഘടനയായ ഐഡിയല്‍ ഫൗണ്ടേഷന് എന്‍എസ്എസ് യൂണിറ്റിന് സൗജന്യമായി നല്കി. ഭക്ഷണം പാചകം ചെയ്യുവാനുള്ള പാത്രം നല്‍കിയത് വ്യാപാരിയായ സുധാമൃതം ബാലകൃഷ്ണനാണ്. എന്‍എസ്എസ് വളണ്ടിയര്‍ സെക്രട്ടറിമാരായ ബി.കെ. ശ്രീഹരി, അഞ്ജലി കൃഷ്ണ എന്നിവര്‍ പാത്രങ്ങള്‍ ഏറ്റുവാങ്ങി. ഐഡിയല്‍ ഫൗണ്ടേഷന് പ്രതിനിധികളായ കെ.കെ. ഇസ്മാഈല്‍, ഖാലിദ്, സുധാമൃതം ബാലകൃഷണന് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രിന്‍സിപ്പല്‍ പി. വത്സല സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ്.കെ. ചന്ദ്രന് അദ്ധ്യക്ഷനായിരുന്നു. ഹെഡ്. മാസ്റ്റര്‍ സി.കെ. വാസു മാസ്റ്റര്‍, എന്‍എസ്എസ് പ്രോഗ്രം ഒഫീസര്‍ എ. സുബാഷ് കുമാര്‍, ബി.കെ. ശ്രീഹരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: