കാന്തല്ലൂര്‍ : കാന്തല്ലൂര്‍ മേഖലയിലെ ശീതകാല പച്ചക്കറികള്‍ക്ക് രോഗബാധ. കാബേജിനും ഉരുളക്കിഴങ്ങിനും വെളുത്തുള്ളിക്കുമാണ് പ്രധാനമായും രോഗം ബാധിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിന് മുമ്പ് മറ്റു കൃഷികള്‍ ഇതേ കൃഷിയിടത്തില്‍ ചെയ്തതിനാലാവാം രോഗബാധയെന്ന് സംശയിക്കുന്നു. ഉരുളക്കിഴങ്ങിനും വെളുത്തുള്ളിക്കും മഞ്ഞളിപ്പ് രോഗമാണ് ബാധിച്ചിരിക്കുന്നത്. കാബേജിന്റെ വേരില്‍ കിഴങ്ങുകളായിട്ടാണ് രോഗബാധ കാണുന്നത്. വിളവെടുക്കാന്‍ ഏതാനും ദിവസം ബാക്കിനില്‍ക്കേ പച്ചക്കറികള്‍ക്ക് ബാധിച്ച അജ്ഞാത രോഗം കണ്ടെത്താന്‍ കൃഷിഓഫീസില്‍ നിന്നും പരിശോധന നടത്തിയെങ്കിലും എന്തു രോഗനിര്‍ണ്ണയം നടത്താന്‍ സാധിച്ചില്ല. വലിയ വില കൊടുത്താണ് കര്‍ഷകര്‍ വിത്തുകള്‍ വാങ്ങി കൃഷിയിറക്കിടത്. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കൃഷി നാശത്തില്‍ വന്‍ നാശനഷ്ടമാണ ്കര്ഷകര്ക്ക് ഉണ്ടാകുന്നത്. വായ്പയെടുത്ത് കൃഷി നടത്തുന്ന പുത്തൂരിലും കാന്തല്ലൂരിലും ഉള്ള കൃഷിക്കാര്‍ക്ക് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസും വന്നുതുടങ്ങി. മൂന്നോ അഞ്ചോ മാസത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ ജപ്തി നടപടികളാണ് കര്‍ഷകരെ കാത്തിരിക്കുന്നത്. പുത്തൂരിലെ കര്‍ഷകരായ ദുരൈരാജ്, വേലുമണി, എസ്.എസ് സുബ്രഹ്മണി, റ്റി.എസ്. രാജേന്ദ്രന്, മണികണ്ഠന്, ഗോപാല്‍, അളകര്‍ സ്വാമി എന്നിവരുടെ ഉരുളക്കിളങ്ങും എ.ആര്. പളനി സ്വാമിയുടെ ക്യാബേജ് കൃഷിയുമാണ് അജ്ഞാത രോഗം മൂലം നശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: